മിയയ്ക്കും പ്രിയതമനുമൊപ്പം! ഫോട്ടോ ഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് ഉണ്ണി! ചിത്രം വൈറലാവുന്നു!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ മിയ ജോര്‍ജ് വിവാഹിതയാവാന്‍ പോവുകയാണ്. താരത്തിന്‌റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോട്ടയംസ്വദേശിയായ ബിസിനസുകാരനാണ് അശ്വിന്‍ ഫിലിപ്പ്. പ്രണയമല്ല വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്ന് നേരത്തെ മിയയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. അശ്വിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളായിരുന്നു വൈറലായി മാറിയത്.
വനിതയ്ക്കായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മിയയെ ഒരുക്കിയത് സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം മിയയുടേയും അശ്വിന്റേയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
വിവാഹ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിയയും അശ്വിനും. നിങ്ങളുടെ കോപ്പികള്‍ ഉറപ്പ് വരുത്തൂയെന്ന് പറഞ്ഞ് മിയയും എത്തിയിരുന്നു. ഉത്തര ഉണ്ണിയും മാളവിക മേനോനുമുള്‍പ്പടെ നിരവധി പേരാണ് മിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

സെപ്റ്റംബറിലായിരിക്കും വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുക\ളായിരുന്നു നേരത്തെ പ്രചരിച്ചത്. താരങ്ങളുള്‍പ്പടെ നിരവധി പേരെ വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനാല്‍ത്തന്നെ മാസങ്ങള്‍ക്ക് ശേഷമായിട്ടായിരിക്കും വിവാഹം നടത്തുന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ മുന്‍പ് പ്രതികരിച്ചത്.
മിയയുടേയും അശ്വിന്‍റേയും കുടുംബാംഗങ്ങളായിരുന്നു വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. ലോക് ഡൗണിന് മുന്‍പായാണ് വിവാഹനിശ്ചയത്തീയതി തീരുമാനിച്ചത്. ലോക് ഡൗണായപ്പോള്‍ ഇത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇരുകുടുംബാംഗങ്ങളും. തികച്ചും ലളിതമായ ചടങ്ങയിരുന്നു അശ്വിന്റെ വീട്ടില്‍ നടന്നത്. ചുരിദാറണിഞ്ഞായിരുന്നു മിയ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടിലായിരുന്നു അശ്വിന്‍.
Recommended Video
നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് പറഞ്ഞായിരുന്നു മിയ നേരത്തെ എത്തിയത്. നിരവധി പേരായിരുന്നു താരത്തിന് ആശംസ അറിയച്ചത്. ഭാമയുടേയും പാര്‍വതി നമ്പ്യാരുടെയും വിവാഹത്തിന് പിന്നാലെയായാണ് മിയ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മിയ പങ്കുവെച്ച വിവാഹ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications