»   » എന്തിന് ജീവിക്കണം എന്ന് പോലും തോന്നി; മതം മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കി മോഹിനി

എന്തിന് ജീവിക്കണം എന്ന് പോലും തോന്നി; മതം മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കി മോഹിനി

Posted By: Rohini
Subscribe to Filmibeat Malayalam

ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി എന്തിന് ക്രിസ്തു മതം സ്വീകരിച്ചു?

മോഹിനി എന്ന പേര് പോലും ഉപേക്ഷിച്ച് നടി ക്രിസ്റ്റീന എന്ന് പേര് സ്വീകരിച്ചു. എന്തുകൊണ്ട് താന്‍ മതം മാറി എന്ന് വിശദീകരിയ്ക്കുന്ന മോഹിനിയുടെ സുവിശേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു.

മഹാലക്ഷ്മി എന്ന മോഹിനി

പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവ്യേര്‍സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. 2013 ലാണ് മോഹിനി ക്രിസ്തുമതവിശ്വാസിയായി ക്രിസ്റ്റീന എന്ന് പേര് സ്വീകരിച്ചത്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന് പേര് മാറ്റിയത്.

സമാധാനമില്ലാത്ത ജീവിതം

കാരണമറിയാത്ത നിരാശയും വിഷാദവുമായിരുന്നു ജീവിതം മുഴുവന്‍. ദാമ്പത്യ ജീവിതത്തില്‍ പോലും ഞാന്‍ ഒട്ടും സംതൃപ്തയല്ലായിരുന്നു. എന്റെ പാപമെന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ഞാന്‍ മനസമാധാനത്തിന് വേണ്ടി പല പൂജകളും നടത്തി നോക്കിയെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല.

ദാമ്പത്യ ജീവിതം

നല്ലൊരാളെ വിവാഹം കഴിച്ചിട്ടും കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും കാരണമില്ലാതെ തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ തനിക്ക് തൃപ്തിയുണ്ടായില്ല. പിശാചിന്റെ വേലയായിരുന്നു ഇതെല്ലാം. മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ പോലും തോന്നിയെന്നിയിരുന്നുവത്രെ.

മരണത്തെ കുറിച്ച് ചിന്തിച്ചു

എന്താണ് പ്രശ്‌നം എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു. എന്തിനാണ് ജീവിക്കുന്നത് എന്ന് പോലും തോന്നിപ്പോയി. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഗീതയും ഖുര്‍ ആനും വായിച്ചു നോക്കി. പക്ഷെ എവിടെയും പ്രശ്‌നത്തിന് പരിഹാരം കിട്ടിയില്ല. ഏതോ ഒരു പിശാച് എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു

ബൈബിള്‍ കിട്ടിയത്

വീട്ടിലെ വേലക്കാരിയില്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. ഉറങ്ങാന്‍ വേണ്ടി എന്തെങ്കിലും പുസ്തകം വായിക്കണമായിരുന്നു. അന്ന് ബൈബിള്‍ വായിച്ച് കിടന്നുറങ്ങി. ആ ഉറക്കത്തില്‍ ഞാനൊരു സ്വപ്‌നം കണ്ടു. ഞാനൊരു പ്രളയത്തില്‍ അകപ്പെട്ടിരിയ്ക്കുകയാണ്. ആ പ്രളയമത്രയും ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു. ഈ പ്രളയത്തില്‍ നിന്ന്, ഈ പാപത്തില്‍ രക്ഷപ്പെടുന്നയാളായിരിക്കും എന്റെ ദൈവമെന്ന് ഞാന്‍ വിശ്വസിച്ചു. അപ്പോഴാണ് തിളങ്ങുന്ന പുഞ്ചിരിയുമായി ഒരാള്‍ എന്റെ മുന്നില്‍ വന്നത്. അതാണ് എന്റെ ക്രസ്തുമത ജീവിതത്തിന്റെ ആരംഭം- മോഹിനി പറഞ്ഞു.

സുവിശേഷ പ്രസംഗം കേള്‍ക്കാം

മോഹിനിയുടെ സുവിശേഷ പ്രസംഗം കണ്ടു കൊണ്ട് കേള്‍ക്കൂ...

മോഹിനിയുടെ ഫോട്ടോസിനായി

English summary
Actress Mohini Christina Testimony in Saint Xavier's Church, Uppalam, Pondicherry, India

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam