നടി മോഹിനി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തു

By Staff

ചെന്നൈ: വിവാഹമോചനങ്ങള്‍ ചലച്ചിത്രലോകത്ത്‌ ഒരു പുതുമയല്ലാതായിരിക്കുകയാണ്‌. രേവതി, ഉര്‍വ്വശി, മീരാ വാസുദേവ്‌ തുടങ്ങിയവര്‍ക്ക്‌ പിന്നാലെ നടി മോഹിനിയും വിവാഹമോചനത്തിനൊരുങ്ങുന്നു.

മദ്രാസ്‌ ഹൈക്കോടതി പരിസരത്ത്‌ സ്ഥിതിചെയ്യുന്ന കുടുംബ കോടതിയില്‍ വെള്ളിയാഴ്‌ചയാണ്‌ മോഹിനിയും ഭര്‍ത്താവ്‌ ഭരത്തും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തത്‌. മോഹിനി വീണ്ടും അഭിനയരംഗത്തേയ്‌ക്ക്‌ വന്നതില്‍ ഭരത്തിന്‌ എതിര്‍പ്പുള്ളതിനെത്തുടര്‍ന്നാണ്‌ വിവാഹമോചനം.

ഭരത്തിന്റെ അഭിപ്രായം ആരായാതെയാണ്‌ മോഹിനി വീണ്ടും അഭിനയരംഗത്തെത്തിയതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചെന്നൈ സ്വദേശിയാ ഭരത്‌ യുഎസിലാണ്‌ ജോലി ചെയ്യുന്നത്‌.

വിവാഹശേഷം ഏറെക്കാലം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന മോഹിനി മമ്മൂട്ടിയുടെ നായികയായി വേഷം എന്ന ചിത്രത്തിലൂടെയാണ്‌ തിരിച്ചെത്തിയത്‌. മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയമെന്ന ചിത്രത്തിലാണ്‌ മോഹിനി അവസാനമായി അഭിനയിച്ചത്‌.

ആദ്യകാലത്ത്‌ തമിഴിലും മലയാളത്തിലും മോഹിനിക്ക്‌ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. പരിണയം പോലുള്ള ചിത്രങ്ങളിലെ മോഹിനിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X