»   » ഇതല്ല പള്‍സര്‍ സുനി, പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേരും അതല്ല, തിരുവനന്തപുരം സ്വദേശിയുടെ പ്രതികരണം!

ഇതല്ല പള്‍സര്‍ സുനി, പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേരും അതല്ല, തിരുവനന്തപുരം സ്വദേശിയുടെ പ്രതികരണം!

By: Sanviya
Subscribe to Filmibeat Malayalam

പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പോലീസ് അന്വേഷണത്തിലായിരുന്നു. ഇപ്പോള്‍ പ്രതി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. അതിനിടെ പള്‍സര്‍ സുനി എന്ന പേരില്‍ തെറ്റിദ്ധാരണ പടര്‍ത്തി മറ്റൊരു യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ റിയാസ് ഖാന്‍ എന്ന യുവാവിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥയുമായി എത്തിയിരിക്കുകയാണ്. പ്രതിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ എന്റേതാണ്. അതെല്ലാം താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താതണെന്നും യുവാവ് നേരിട്ടെത്തി പ്രതികരിച്ചു.

പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര്

പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ് ഖാന്‍ എന്ന പേരിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റിയാസ് ഖാനുണ്ട്. അത് തിരുവനന്തപുരം സ്വദേശിയായ ഈ യുവാവാണ്. ഇനിയും ഈ വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായാണ് യുവാവ് രംഗത്ത് എത്തിയത്.

നടന്‍ ദിലീപിനൊപ്പം

നടന്‍ ദിലീപിനൊപ്പം റിയാസ് ഖാന്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ പടര്‍ത്തിയാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി കത്തി പടര്‍ന്നത്.

അസോസിയേഷന്റെ സെക്രട്ടറി

ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ്. തന്റെ പേരിലുള്ള ഐഡിയില്‍ കയറി നേരിട്ട് പരിശോധിക്കാം. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കരുതെന്നും റിയാസ് പറഞ്ഞു.

പള്‍സര്‍ സുനി പിടിയില്‍

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കീഴടങ്ങി. കീഴടങ്ങന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. എറണാകുളത്തെ എസിജെഎം കോടിതിയിലാണ് കീഴടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്.

English summary
Actress molestation Pulsar Suni.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam