»   » നാദിര്‍ഷയ്ക്ക് പിന്നാലെ മറ്റൊരു സംവിധായകനെ ചോദ്യം ചെയ്യും, യുവ സംവിധായകന്‍?

നാദിര്‍ഷയ്ക്ക് പിന്നാലെ മറ്റൊരു സംവിധായകനെ ചോദ്യം ചെയ്യും, യുവ സംവിധായകന്‍?

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ മറ്റൊരു യുവസംവിധായകനെയും ചോദ്യം ചെയ്‌തേക്കും. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷയും ഈ സംവിധായകന്റെ പേര് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് നടിക്ക് നേരെ ആക്രമണമുണ്ടായത. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ഈ സംവിധായകന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേസിന്റെ ആദ്യ നാളുകളില്‍ ഈ സംവിധായകന്റെ പേര് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് അത് കേട്ടിരുന്നില്ല.

nadhirshaha

യുവസംവിധായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതി സുനി ഇവിടെ താമസിച്ചിരുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും ആരോപിക്കുന്നതുക്കൊണ്ട് തന്നെ പുറത്തിറങ്ങാനിരിക്കുന്ന നടന്റെ പുതിയ ചിത്രം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് സംവിധായകനും നിര്‍മ്മാതാവും. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം ജൂലൈ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Actress molestation young director.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam