അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം! 5 സിനിമ കഴിഞ്ഞ് ചോദിച്ചപ്പോഴാണ് അറിഞ്ഞതെന്ന് മോളി കണ്ണമാലി!
വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മോളി കണ്ണമാലി. ചാള മേരിയെന്ന സീരിയല്‍ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയായിരുന്നു താരത്തിന്റെ കരിയറും മാറി മറിഞ്ഞത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ് താനെന്നും ആ പ്രതിസന്ധികളൊന്നും ഇപ്പോഴും മാറിയിട്ടില്ലെന്നും താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി അടുത്തിടെ താരമെത്തിയിരുന്നു. പ്രമുഖ മാഗസിന്റെ കവര്‍ പേജിലുള്ള മോളിയുടെ രൂപം കണ്ട് എല്ലാവരും കൈയ്യടിച്ചിരുന്നു. മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഇത്തരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവിക്കുമ്പോഴും നിരവധി സങ്കടങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് താരം പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം അമ്മയില്‍ അംഗത്‌ലമെടുക്കാന്‍ കഴിയാത്തതിന്റെ നിരാശയെക്കുറിച്ച് പറഞ്ഞത്.
{photo-feature}


Click it and Unblock the Notifications