For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ വെന്റിലേറ്ററലിൽ, ചികിത്സ സഹായം അഭ്യർഥിച്ച് ബി​ഗ് ബോസ് താരം ദിയ സന!

  |

  സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് മോളി കണ്ണമാലി. ചാള മേരിയെന്നാണ് പ്രേക്ഷകർ താരത്തെ വിളിക്കാറുള്ളത്. ചിരിച്ച് രസിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തിൽ അത്ര മികച്ച അനുഭങ്ങളല്ലെന്ന് താരം മുമ്പ് പറഞ്ഞിരുന്നു.

  മലയാളം കടന്ന് ഹോളിവുഡിലും അടുത്തിടെ താരം സാന്നിധ്യം അറിയിച്ചിരുന്നു. ടുമാറോയെന്ന ചിത്രത്തിലൂടെയായാണ് മോളി കണ്ണമാലി ഹോളിവുഡിലെത്തിയത്.

  Also Read: ഇതെന്ത് മറിമായം, ഈ ആളനക്കം പതിവില്ലല്ലോ?; ബാലയ്യയുടെ ആരാധകർക്ക് വരെ അമ്പരപ്പ്

  കുറച്ചുനാൾ മുമ്പ് മോളിയുടെ ഹോളിവുഡ് അരങ്ങേറ്റം വലിയ വാർത്തയാവുകയും ചെയ്തിരുന്നു. അതേസമയം മോളി കണ്ണമാലിയെ കുറിച്ച് പുറത്ത് വന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകരെ ദുഖത്തിലാഴ്ത്തുന്നത്.

  മോളി കണ്ണമാലി അസുഖങ്ങൾ വർധിച്ചതിനാൽ വെന്റിലേറ്ററിൽ ചികിത്സയിലാണെന്നാണ് ബി​ഗ് ബോസ് താരവും സാമൂഹ്യപ്രവർത്തകയുമായ ദിയ സന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ കുറിപ്പ്.

  'മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.'

  'ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ' എന്നാണ് ദിയ സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഹൃദയസംബന്ധമായ അസുഖങ്ങളും കുറെനാളുകളായി മോളിയെ അലട്ടിയിരുന്നു.

  മുമ്പൊരിക്കൽ മോളിക്ക് ചികിത്സക്കായി പണം നൽകിയത് നടൻ മമ്മൂട്ടിയായിരുന്നു. താരം തന്നെയാണ് ഇക്കാര്യം പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 'എനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്.'

  'അതിനായി അദ്ദേഹം ആൻറോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയിൽ ചെന്ന് സംസാരിച്ചപ്പോഴേക്കും എൻറെ ആരോഗ്യം ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷൻ ചെയ്‌ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നുകൊണ്ട് ചികിത്സിച്ച് തീർക്കാമെന്ന്.'

  Also Read: സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

  'വേറെയൊന്നും കൊണ്ടല്ല. ഓപ്പറേഷൻ കഴിഞ്ഞ് വന്നാൽ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ കെയർ ചെയ്യാനും ആളില്ല. നല്ല പ്രായത്തിൽ തന്നെ എനിക്ക്‌ പ്രഷർ വന്നു. അന്ന് സംസാരിക്കാൻ പോലും പറ്റാതെ ഞാൻ തളർന്ന് പോയിരുന്നു. സിനിമ ഫീൽഡിൽ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി വന്നതായിരുന്നു.'

  'അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും തളർന്ന് പോയിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്‌റ്റേജ് ഷോയിൽ കേറാൻ നിൽക്കുന്ന സമയത്തായിരുന്നു. അന്ന് എല്ലാവരും പറഞ്ഞത് ഞാൻ മരിച്ച് പോകുമെന്നായിരുന്നു.'

  'അങ്ങനെ വല്ലാതെ കടത്തിലായി പോയിരുന്നു. മമ്മൂക്ക പറഞ്ഞിട്ട് ആൻറോ ജോസഫ്‌ അപ്പോഴാണ് പൈസ കൊണ്ടുതന്നത്. പിന്നെ ഞാൻ അദ്ദേഹത്തോട് പൈസക്ക് ചോദിച്ചിട്ടില്ല' എന്നാണ് മോളി പറഞ്ഞത്.

  സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലിയുടെ അരങ്ങേറ്റം. സീരിയലിൽ ചാളമേരി എന്ന നെഗറ്റീവ് വേഷത്തിലാണ് ആദ്യം മോളി എത്തിയത്. അത് ഹിറ്റായി. ടെലിവിഷൻ പ്രേമികൾക്കിടയിൽ മോളി കണ്ണമാലി എന്ന നടി ചാളമേരി എന്ന പേരിൽ പ്രിയങ്കരിയായി.

  പുതിയ തീരങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിലേക്ക് അരങ്ങേറിയത്. അതിന് ശേഷം അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി, ലച്മി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

  പ്രേക്ഷക മനസിൽ രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന മോളി കണ്ണമാലിയുടെ കഥാപാത്രം അമർ അക്ബർ അന്തോണിയിലേതാണ്. പാഷാണം ഷാജിയുടെ അമ്മച്ചിയുടെ റോളിലാണ് മോളി അതിൽ അഭിനയിച്ചത്.

  Read more about: actress
  English summary
  Actress Molly Kannamaly In Critical Condition On Ventilator, Bigg Boss Fame Diya Sana Write Up goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X