ചികിത്സയ്ക്ക് പണമില്ല! മോളി കണ്ണമാലി രോഗാവസ്ഥയിൽ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

മിനിസ്ക്രീൻ -ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. സ്വന്തം പേരിനെക്കാൾ കൂടുതൽ ചാള മേരി എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് മോളി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം പിടിക്കുകയായിരുന്നു.

മിനിസ്ക്രീൻ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബിഗ് സ്ക്രീനിലേയ്ക്കുളള അവസരവും താരത്തെ നേടിയെത്തി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മോളി കണ്ണമാലി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളായി താരം അഭിനയത്തിൽ സജീവമല്ല . അസുഖത്തെ തുടർന്ന് അവശനിലയിലാണ് താരം.

ഹൃദ്രോഗം

ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ഹൃദ്രോഗത്തെ തുടർന്ന് ശരീരം ദിനംപ്രതി മോശമായി വരുകയാണ്. കഴിഞ്ഞ ഏറെ നാളുകളായി താരം ചികിത്സയിലാണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ നില വഷളാവുകയായിരുന്നു. അസുഖത്തിനോടൊപ്പം കടബാധ്യതയും താരത്തെ വല്ലാതെ അലട്ടുന്നുണ്ട്.

 സർജറി വേണം

ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തരമായി സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വളരെ തുച്ഛമായ വരുമാനമുള്ള മക്കൾക്ക് മോളിയുടെ ഭാരിച്ച ചികിത്സാ ചിലവ് എങ്ങനെ താങ്ങാൻ ആകുമെന്ന അങ്കലാപ്പിലാണ്. മരുന്ന് വാങ്ങാ ൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളെന്ന്മോളി പറയുന്നു. അയൽവാസികളുടെ കയ്യിൽ നിന്ന് കടം വാങ്ങിയാണ് ഇപ്പോൾ മരുന്ന് വാങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു

നെഞ്ചു വേദന

അടുത്തിടെ ഒരു സ്റ്റേജ് ഷോയ്ക്കെത്തിയ താരത്തെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിശദമായ പരിശോധനയെ തുടർന്ന് , ആരോഗ്യ നില മോശമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സിനിമയിൽ നിന്നും സീരിയലിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു മോളി ഇത്രയും നാൾ ജീവിച്ചത്. എന്നാൽ ഇപ്പോൾ സുമനസ്സുകൾ സഹായിച്ചാൽ മാത്രമേ താരത്തിന് ജീവിക്കാൻ സാധിക്കുകയുളളൂ.

താരസംഘടന


സൂപ്പർസ്റ്റാറുകളുടെ ഉൾപ്പെടെയുളള സിനിമയിൽ അഭിനയിച്ചിട്ടുള്ള മോളി കണ്ണമാലി താരസംഘടനയായ അമ്മയിൽ അംഗമല്ല. അ‍ഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇപ്പോൾ തന്നെ താരത്തിനുണ്ട് മരുന്നിനും ചെക്കപ്പിനും തന്നെ 5000 രൂപയോളം താരത്തിന് ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ നടത്താനോ ചികിത്സയ്ക്കോ പണം കണ്ടെത്താൻ സാധിക്കുകയില്ല. മക്കളുടെ സംരക്ഷണയിലുള്ള മോളി കണ്ണമാലിയുടെ ചികിത്സ ചിലവ് പോലു താങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X