മൃദുലയുടെ വിവാഹത്തിന് ഡാന്‍സുമായി കൂട്ടുകാരികള്‍, വൈറല്‍ വീഡിയോ കാണാം
നടി മൃദുല മുരളിയും നിതിന്‍ വിജയനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് മൃദുലയുടെ ഭര്‍ത്താവ് നിതിന്‍. അതേസമയം ഇവരുടെ വിവാഹ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വെെറലായിരുന്നു. ഡാന്‍സ് കളിച്ചാണ് സുഹൃത്തുക്കളെല്ലാം വധുവരന്മാരെ വിവാഹ വേദിയിലേക്ക് വരവേറ്റത്.

മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ രമ്യ നമ്പീശന്‍, വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് എത്താത്ത സുഹൃത്തുക്കളായ ഭാവന, ഷഫ്‌ന, ശില്‍പ്പ ബാല തുടങ്ങിയവരെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്. ആശംസകള്‍ക്കൊപ്പം വിവാഹിതരായവരുടെ ക്ലബിലേക്കും മൃദുലയെ ഭാവന സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മൃദുലയുടെയും നിതിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.
അന്ന് ആഘോഷമായി നടത്തിയ ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്ന, ശരണ്യ മോഹന്‍, ശില്‍പ്പ ബാല, ഗായിക സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം നടന്മാരായ ഹേമന്തും, മണികണ്ഠനും , ഗായകന്‍ വിജയ് യേശുദാസും നിശ്ചയത്തിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യയുടേയും സയനോരയുടേയും വിജയ് യേശുദാസ് മണികണ്ഠന്‍ എന്നിവരുടെയും പാട്ടും ഉണ്ടായിരുന്നു. അന്ന് മൃദുലയും നിതിനും പാട്ട് പാടിയിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായും തിളങ്ങിയ താരമാണ് മൃദുല മുരളി. തുടര്‍ന്ന് പത്തിലധികം മലയാള സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് മൃദുല സിനിമയിലെത്തിയത്. ഏല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയവ മൃദൃുല മുരളി അഭിനയിച്ച മറ്റ് ചിത്രങ്ങളാണ്. ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. മുന്‍പ് നടി ഭാവനയുടെ വിവാഹ ചടങ്ങുകളിലും സുഹൃത്തുക്കള്‍ക്കൊപ്പം മൃദുലയും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications