»   » മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

നടി മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളം പാലാരിവട്ടത്തെ പള്ളിയില്‍ വച്ചു നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പ്രശസ്ത പിന്നണി ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമി വഴിയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്. ഇതൊരു പ്രണയ വിവാഹമല്ലെന്നും, ഇരുവീട്ടുകാരും ആലോചിച്ചു നടത്തുന്നതാണെന്നും റിങ്കു പറഞ്ഞിട്ടുണ്ട്. ഈ മാസം 31 നാണ് വിവാഹം.

muktha-geaorge-engagement

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത വെള്ളിത്തിരയില്‍ എത്തിയത്. ആദ്യ ചിത്രം മികച്ച വിജയം നേടിയെങ്കിലും മലയാളത്തില്‍ പിടിച്ചു നില്‍ക്കാന്‍ നടിയ്ക്ക് കഴിഞ്ഞില്ല.

തമിഴില്‍ താമരഭരണി എന്ന ചിത്രത്തിലൂടെ ഭാനു എന്ന പേരില്‍ മുക്ത ശ്രദ്ധേയായി. ആര്യയും സന്താനവും മുഖ്യവേഷത്തിലെത്തിയ 'വാസുവും സരവണനും ഒന്ന പഠിച്ചവങ്ക്' എന്ന ചിത്രമാണ് മുക്തയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് മുക്ത പറഞ്ഞിട്ടുണ്ട്.

English summary
Actress Muktha George got engaged

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam