»   » ചട്ടയും മുണ്ടും മാര്‍ഗ്ഗം കളിക്കാരും; നടി മുക്തയുടെ വിവാഹം കഴിഞ്ഞു

ചട്ടയും മുണ്ടും മാര്‍ഗ്ഗം കളിക്കാരും; നടി മുക്തയുടെ വിവാഹം കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

തീര്‍ത്തും വ്യത്യസ്തമായ വേഷവിധാനത്തോടെ നടി മുക്തയുടെ വിവാഹം കഴിഞ്ഞു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ചായിരുന്നു കെട്ട്. ചട്ടയും മുണ്ടും ഉടുത്ത് തീര്‍ത്തും വ്യത്യസ്തമായ വേഷത്തിലാണ് മുക്ത വധുവായി അണിഞ്ഞൊരുങ്ങിയത്. മാര്‍ഗ്ഗം കളിക്കാരാണ് തോഴികളായി നിന്നത്.

muktha

ഇക്കഴിഞ്ഞ 23 ന് നടന്ന വിവാഹ നിശ്ചയവും തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഹിന്ദു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് മുക്ത വിവാഹ നിശ്ചയത്തിനെത്തിയത്. തിരുവാതിര്രക്കളിയും താലപ്പൊലിയുമൊക്കെയായി വിവാഹ നിശ്ചയവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി എസ് ഒ പിയാണ് മുക്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Actress Muktha got married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam