»   »  കല്ല്യാണ വസ്ത്രം ചട്ടയും മുണ്ടും; മുക്ത

കല്ല്യാണ വസ്ത്രം ചട്ടയും മുണ്ടും; മുക്ത

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമാ താരം മുക്തയുടെ വിവാഹവാര്‍ത്തയാണല്ലോ ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരം. മലയാളികളുടെ പ്രിയ ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. ഇരുവരുടേയും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഈ വിവാഹം.

എന്നാല്‍ സാധരണ സിനിമാ താരങ്ങളുടെ വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് മുക്തയുടെ വിവാഹം നടക്കുക. ക്രൈസ്തവ പാരമ്പര്യത്തിന്റെ ഒരു ഒാര്‍മ്മപ്പെടുത്തലായി ചട്ടയും മുണ്ടും അണിഞ്ഞാണ് മുക്ത വിവാഹവേദിയിലേക്ക് പ്രവേശിക്കുന്നത്.

muktha

അന്യം നിന്നും പോകുന്ന ചട്ടയും മുണ്ടും കൂടുതല്‍ പേര്‍ ഉപയോഗിക്കണമെന്ന ആശയവുമായാണ് ഈ വേഷം തെരഞ്ഞെടുത്തതെന്നാണ് മുക്ത പറയുന്നത്. അതുപോലെ തന്നെ മറ്റ് വിവാഹത്തിന്റേതായ ആഡംബരങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. പത്ത് പവനില്‍ കൂടുതല്‍ ആഭരണം അണിയുന്നതിനോടും തനിക്ക് യോജിപ്പില്ല. മുക്ത പറയുന്നു. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് മുക്ത ഇക്കാര്യം പറഞ്ഞത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതിന് മുമ്പ് ഒറ്റനാണയം എന്ന ചിത്രത്തിലൂടെ ബാലതാരമായും മുക്ത എത്തിയിരുന്നു.

English summary
The engagement ceremony is scheduled to take place on 23 August in Kochi and the marriage is set to happen at Edappally St George church on 30 August.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam