ഇതാണല്ലേ ഗ്ലാമറിന്റെ രഹസ്യം! മുക്തയോട് ആരാധകരുടെ ചോദ്യം
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നായികമാരില്‍ ഒരാളാണ് മുക്ത. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയിരുന്നു നടി. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് സോഷ്യല്‍ മീഡിയയിലാണ് സജീവമായിരുന്നത്. അടുത്തിടെ ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു നടി.

ലോക് ഡൗണ്‍ കാലത്തും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് മുക്ത എത്താറുണ്ട്. ഭര്‍ത്താവ് റിങ്കു ടോമിക്കും മികള്‍ കിയാരയ്‌ക്കൊപ്പമുളള ചിത്രങ്ങളെല്ലാം മുക്ത പങ്കുവെക്കാറുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത. ലോക് ഡൗണ്‍ കാലത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു തന്റെ ഇഷ്ട ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി എത്തിയത്. ഓട്ട്മീല്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണമാണെന്നും എന്നും രാവിലെ താന്‍ ഇതാണ് കഴിക്കാറുളളതെന്നും നടി പറയുന്നു. പാലൊഴിച്ച ഓട്ട്‌സിനൊപ്പം തനിക്ക് ഇഷ്ടപ്പെട്ട ടോപ്പിങ്ങ്‌സും ചേര്‍ത്താണ് ഇത് കഴിക്കാറുളളതെന്നും നടി പറഞ്ഞു. മുക്തയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ഇതാണല്ലേ ഗ്ലാമറിന്റെ രഹസ്യമെന്നാണ് ആരാധകര്‍ മുക്തയോട് ചോദിക്കുന്നത്.
ഇന്ന് രാവിലെ ഇതാണ് ഞങ്ങളും കഴിച്ചതെന്ന് മറ്റു ചിലരും കമന്റ് ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മുക്ത. നായികയായും സഹനടിയായുമൊക്കെയാണ് മുക്ത സിനിമകളില്‍ തിളങ്ങിയത്. 2015ലാണ് മുക്തയുടെ വിവാഹം നടന്നത്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അഭിനയത്തിന് പുറമെ നൃത്തവേദികളിലും തിളങ്ങിയിരുന്നു താരം. വിവാഹ ശേഷവും നൃത്ത പഠനം തുടര്‍ന്നിരുന്നു മുക്ത. മുക്തയുടെതായി വരാറുളള മിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications