നടി മൈഥിലിക്ക് ബാറിലെന്താ കാര്യം, ഇനി ബാര്‍ ഉടമസ്ഥയാകാനാണ് പുറപ്പാട്
നടി മൈഥിലി ഇനി ബാര്‍ ഉടമസ്ഥയാകും. വീണ്ടും പുലിവാലു പിടിക്കാനാണ് മൈഥിലിയുടെ പുറപ്പാട്. സിനിമയ്ക്കു വേണ്ടി ഐറ്റം ഡാന്‍സറുടെ വേഷം വരെ കെട്ടിയ താരമാണ് മൈഥിലി. ഇനി ബാര്‍ ഉടമസ്ഥയാകുന്നതിന്റെ ഉദ്ദേശ്യമെന്താണ്. മറ്റൊന്നുമല്ല, പുതിയ ചിത്രത്തിനു വേണ്ടിയാണ് ബാര്‍ ഉടമസ്ഥയായി മൈഥിലി എത്തുന്നത്.
ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മോഹവലയം' എന്ന സിനിമയിലാണ് വ്യത്യസ്ത വേഷത്തില്‍ മൈഥിലിയെത്തുന്നത്. ഗള്‍ഫിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. മൈഥിലി ടിവി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ഒരു സിനിമ ചിത്രീകരിക്കാന്‍ എത്തുന്ന ഒരു സംഘത്തിന്റെ കഥയാണിത്.

പ്രമീള എന്ന ശക്തമായ കഥാപാത്രമാണ് മൈഥിലിക്ക് ലഭിച്ചിരിക്കുന്നത്. ജോയ് മാത്യു, രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇറ്റാലിയന്‍ നടിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
റഫീക്ക് അഹമ്മദ് രചിക്കുന്ന വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്. എം.ജെ രാധാകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കോസ്വ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











