twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ അല്ലെങ്കിൽ ആർട്ട്..!! ബിനാലെയിൽ താരമായി നദിയ മൊയ്തു, കാണൂ

    ചെറുപ്പം മുതലെ ആർട്ടിനോട് താൽപര്യമുണ്ടായിരുന്നെന്നും നദിയ പറഞ്ഞു.

    |

    1984 ൽ പുറത്തിറങ്ങിയ നോക്കാത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമാണ് നദിയ മൊയ്തു. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. വളരെ പെട്ടെന്നു തന്നെ മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വളരെ കുറച്ചു കാലമാത്രമായിരുന്നു സിനിമയിൽ നിന്നിരുന്നതെങ്കിലും ഇന്നും നദിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.

    nadiya moidu

     ഷമ്മി എല്ലാവരേയും പേടിപ്പിച്ചു!! എന്നാൽ തനിയ്ക്ക് അങ്ങനെയല്ല, ഷമ്മിയെ കുറിച്ച് ഫഹദ് ഫാസിൽ ഷമ്മി എല്ലാവരേയും പേടിപ്പിച്ചു!! എന്നാൽ തനിയ്ക്ക് അങ്ങനെയല്ല, ഷമ്മിയെ കുറിച്ച് ഫഹദ് ഫാസിൽ

    1985 ൽ സിനിമയിൽ എത്തിയ നദിയ 19988 ൽ വിവാഹിതയായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് നടി സിനിമയിൽ എത്തിയത്. പിന്നീട് നീരാളി, ഡമ്പിൾസ് എന്നീ ചിത്രങ്ങളിലൂടെ താരം വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്.

    ‌സില്‍ക്ക് സ്മിതയോട്  ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുത്!! വിമർശിച്ചവർക്ക് മറുപടിയുമായി അഞ്ജലി അമീര്‍‌സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുത്!! വിമർശിച്ചവർക്ക് മറുപടിയുമായി അഞ്ജലി അമീര്‍

    സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽഒരു പക്ഷെ ആർട്ടിന്റെ ലോകത്തേയ്കക് പോകുമായിരുന്നുവെന്ന് നദിയ മെയ്തു. കൊച്ചിയിൽ നടക്കുന്ന മുസിരിയസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതലെ ആർട്ടിനോട് താൽപര്യമുണ്ടായിരുന്നെന്നും നദിയ പറഞ്ഞു. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസിൽ സംവിധാനം ചെയ്ത നോക്കാത്ത ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലേയ്ക്ക് തനിയ്ക്ക് അവസരം ലഭിക്കുന്നതെന്നും താരം പറഞ്ഞു. ബിനാലെയുടെ സ്ഥിരം സന്ദർശകയാണ് നദിയ മൊയ്തു.

    English summary
    actress nadiya moidu visit muziris biennale
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X