സുഹൃത്തും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചു!! വെളിപ്പെടുത്തലുമായി സീരിയൽ താരം...

സുഹൃത്തിനും അമ്മയ്ക്കുമെതിരെ പരാതിയുമായി മിനിസ്ക്രീൻ താരം നളിനി നോഗി. അമ്മയും ഒപ്പം താമസിക്കുന്ന പെൺകുട്ടിയായ പ്രീതി റാണയും ചേർന്ന് തന്നെ ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ചാണ് നടി മുംബൈ ഓഷിവാര പോലീസ് നടി പരാതി നൽകിയിട്ടുണ്ട്. മർദനമേറ്റ പാടുകളോടു കൂടിയ താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാമകരൺ, വിഷ് എന്നി ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു നളിനി നോഗി. നിരവധി ഹിറ്റ് പരമ്പരകളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചതിനെ കുറിച്ച് താരം പറയുന്നത ഇങ്ങനെയാണ്.

  ഒരുമിച്ച്  താമസിച്ചു

രണ്ടു വർഷം മുൻപത്തെ പരിചയമാണ് നളിനി നോഗിയും പ്രീതി റാണയും തമ്മിൽ. ഇവർ ഇരുവരും ആദ്യം ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്ന് പറഞ്ഞ് ഇവർ രണ്ട് കിടപ്പ് മുറിയുള്ള വീട്ടിലേയ്ക്ക് മാറി താമസിക്കുകയായിരുൂന്നു. എന്നാൽ പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം ഇവർ നളിനിയുടെ അടുത്തേയ്ക്ക് തിരികെ എത്തുകയായിരുന്നു.

അമ്മയും എത്തി

താമസിക്കാൻ ഇടമില്ലെന്നും കുറച്ച് ദിവസം താമസിക്കാൻ സ്ഥലം നൽകണമെന്നും പ്രീതി നളിനിയോട് ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദിവസം താമസിക്കാൻ നളിനി അനുവദിക്കുകയും ചെയ്തിരുന്നു . എന്നാൽ ഇവർ താമസം തുടങ്ങിയതിന്റെ പുറകെ തന്നെ പ്രീതിയുടെ അമ്മയും ഇവിടെ എത്തുകയായിരുന്നു. അമ്മയും മകൾക്കൊപ്പം താമസം തുടങ്ങി.

  ക്രൂരമായി മർദിച്ചു

ഇതിനിടെ നളിനിയുടെ മാതാപിതാക്കൾ മകളുടെ അടുത്തേയ്ക്ക് വരുന്നതായി അറിയിച്ചിരുന്നു. പ്രീതിയേയും അമ്മയേയും എവിടെ താമസിപ്പിക്കുമെന്ന് അറിയാതെ കുഴങ്ങിയ നളിനി ഒടുവിൽ പ്രീതിയോടും അമ്മയോടും വീട്ടിൽ നിന്ന് മാറി താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവർ ഇതിന് തയ്യാറായില്ല. അമ്മയും മകളും ചേർന്ന് നളിനിയെ ക്രൂരമായി മർദിക്കുകയും ചെയ്തു.

മോശമായി പെരുമാറി

സംഭവം നടക്കുന്നതിന്റെ തൊട്ട് മുൻപും വീട്ടിൽ വഴക്ക് നടന്നതായി താരം പറയുന്നു. കഴിഞ്ഞ ആഴ്ച സുഹൃത്തിനോടൊപ്പം ജിമ്മിൽ പോകാൻ ഒരുങ്ങി നിന്ന നളിനിയെ പ്രീതിയുടെ അമ്മ തടഞ്ഞ് നിർത്തി അപമാനിച്ചിരുന്നു. കാര്യമെന്തെന്ന് തിരക്കിയപ്പോള്‍ മോശം ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. തുടര്‍ന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു.

കരിയർ  ഇല്ലാതാക്കാൻ ശ്രമം

സംഭവത്തെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ഗ്ലസു കൊണ്ട് തലയ്ക്കടിച്ചുവെന്നും നളിനി പോലീസിനോട് പറഞ്ഞു.ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അവർ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേർന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും നടി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X