»   » നടിയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ !!

നടിയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ !!

By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് അജു വര്‍ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയുന്നതിനായി പോലീസ് താരത്തെ വിളിപ്പിച്ചിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം താരത്തിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കളമശ്ശേരി സി ഐ ഓഫീസിലേക്കാണ് താരത്തെ വിളിപ്പിച്ചത്.

മൊഴിയെടുത്തുവെന്നല്ലാതെചോദ്യം ചെയ്യലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അജു വര്‍ഗീസ് പുറത്തു പറഞ്ഞിട്ടില്ല ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം തെറ്റാണെന്ന് മനസ്സിലായപ്പോള്‍ താരം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Aju Varghese

ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയെന്ന് കാണിച്ച് ജൂണ്‍ 26 നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു നടിയുടെ പേര് വെളിപ്പെടുതതിയത്.ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ചു എന്ന് പറയുന്ന ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്. 

English summary
Aju Varghese phone in police custody.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam