»   » സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ പേരില്‍ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് നടി നമിത. സംസ്‌കാരം എന്നൊരു സംഭവമുണ്ട്, മറ്റുള്ളവരുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കണമെന്നും നടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നമിത സിനിമാ താരങ്ങളുടെ പേരില്‍ അപവാദം പ്രചരിക്കുന്നതിനെതിരെ പ്രതികരിച്ചത്.

വരും തലമുറക്ക് സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് കൊടുക്കണമെന്ന് നമിത പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ചില അപവാദ പ്രചരണങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് നമിത പ്രതികരിച്ചത്. ഗോസിപ്പുകള്‍ താന്‍ ശ്രദ്ധിക്കാറില്ല, പരാതി നല്‍കിയാല്‍ വ്യാജ അക്കൗണ്ടുമായി വീണ്ടും ഇവര്‍ എത്തുമെന്നും നടി പറയുന്നു.

സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

സോഷ്യല്‍ മീഡിയ വഴി അപവാദങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടി നമിത. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

സംസ്‌കാരം എന്നൊരു സംഭവമുണ്ട്. മറ്റുള്ളവരുടെ ഫോട്ടോയ്ക്ക് മോശം കമന്റുകളിടുമ്പോഴും വ്യാജ പ്രചരണം നടത്തുമ്പോഴും ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണെന്നും നടി പറയുന്നു.

സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

സിനിമയില്‍ വന്നിട്ട് വര്‍ഷം ആറായെങ്കിലും ശ്രദ്ധേയമായ ഒരു വേഷം നടിക്ക് ലഭിക്കുന്നില്ലെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടിയുടെ പരിമിതികള്‍ വച്ചുക്കൊണ്ട് സംവിധായകര്‍ സംവിധായകര്‍ ഒഴിവാക്കിയതാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. തുടര്‍ന്ന് സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരുന്നു. തന്നെ സംവിധായകര്‍ ഒഴിവാക്കിയിട്ടില്ലെന്നും ചെയ്ത കഥാപാത്രങ്ങളില്‍ തൃപ്തയാണെന്നും നടി പറഞ്ഞു.

സംസ്‌കാരം എന്നൊരു സംഭവമുണ്ട്, ഫോട്ടോയ്ക്ക് കമന്റ് ചെയ്യുമ്പോള്‍ അത് മറന്ന് പോകേണ്ട

നടി നമിതയുടെ പേരില്‍ പ്രചരിച്ച മറ്റൊരു ഗോസിപ്പായിരുന്നു ധ്യാന്‍ ശ്രീനിവാസനുമായുള്ള പ്രണയം. പിന്നീട് താനും ധ്യാനും പ്രണയത്തിലല്ലെന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു.

English summary
Actress Namitha about fake news in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam