»   » മോഹന്‍ലാലിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം, പുലിമുരുകന്‍ ലൊക്കേഷനിലെ അനുഭവം നമിത പറയുന്നു

മോഹന്‍ലാലിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം, പുലിമുരുകന്‍ ലൊക്കേഷനിലെ അനുഭവം നമിത പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വച്ച് തെന്നിന്ത്യന്‍ താരം നമിത. മോഹന്‍ലാല്‍ എന്ന് പറയുന്ന നടന്‍ നമുക്ക് എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അധികമാര്‍ക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ടെന്ന് നമിത പറയുന്നു.

ഒരു ബുദ്ധിശാലിയാണെന്നും ഒത്തിരി പുസ്തകങ്ങള്‍ വായിക്കുന്നളാണെന്നും നമിത പറഞ്ഞു. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മറ്റൊരു നടനില്ലെന്നും നമിത കൂട്ടി ചേര്‍ത്തു.


നമിത തിരിച്ചെത്തി

തെന്നിന്ത്യന്‍ താരസുന്ദരിയായ നമിത ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. ജൂലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിച്ചത്.


ഫോട്ടോ വൈറലായി

പുലിമുരുകന്റെ ലൊക്കേഷനില്‍ വച്ച് നമിത മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ വൈറലായി. ഫോട്ടോയ്ക്ക് ഇത്രയും അധികം ലൈക്ക് കിട്ടുമെന്ന് കരുതിയില്ലെന്നും നമിത പറഞ്ഞു


പുലിമുരുകന്‍ മുന്നോട്ട്

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ബോക്‌സോഫീസിലും ചിത്രം ഏറ്റവും മികച്ച കളക്ഷനാണ് നേടുന്നത്.


നിര്‍മാണം

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.നമിതയുടെ ഹോട്ട് ചിത്രങ്ങള്‍ക്കായി

English summary
Actress Namitha about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam