പ്ളസ്ടുവിന് നമിത പ്രമോദിന് നൂറില്‍ നൂറ്

By Meera Balan

തിരുവനന്തപുരം: അഭിനയത്തിരക്കുള്‍ക്കിടയിലും പഠനമികവില്‍ നമിത പ്രമോദിന് നൂറില്‍ നൂറ്. പള്സ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടിയാണ് പഠനത്തിലും നമിത നൂറുമേനി കൊയ്തത്. അധ്യയന വര്‍ഷത്തില്‍ രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതയ്ക്ക് കഴിഞ്ഞിരുന്നു. മാസങ്ങളോളം ക്ലാസില്‍ എത്താന്‍ പോലും കഴിയാതെയാണ് നമിത ഉന്നത വിജയം നേടിയത്. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസിലായിരുന്നു നമിത പ്ളസ്ടുവിന് പഠിച്ചത്.

റിസള്‍ട്ട് അറിയുന്നതിന് നമിത കാര്‍മല്‍ ഗേള്‍സില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് ഉച്ചയോടെ തന്നെ ചാനലുകാര്‍ സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല് ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നമിത എറണാകുളത്തായതിനാല്‍ സ്‌കൂളില്‍ എത്തിയില്ല.

Namitha Pramod

എല്ലാ വിഷയങ്ങള്‍ക്കും താന്‍ എ പ്‌ളസ് പ്രതീക്ഷിച്ചിരുന്നെന്നും നമിത. വിജയത്തിന്റെ ആഹ്ളാദം കുടംബസമേതമാണ് നമിത പങ്കുവച്ചത്. എറണാകുളം സെന്റ് തെരേസാസ് കൊളേജില്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ചേരണമെന്നാണ് നമിതയുടെ ആഗ്രഹം.

പ്ളസ്ടു പഠനത്തനിടയിലാണ് ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ് എന്നീ ചിത്രങ്ങളില്‍ നമിത അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ അധികസമയമിരുന്ന് പഠിച്ചാണ് നമിത വിജയം നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X