ഈ കൂട്ടത്തില്‍ മലയാളത്തിലെ ഒരു മുന്‍നിര നായികയുണ്ട്, മനസ്സിലായോ
മേക്കപ്പുകളും ക്യാറയും കട്ടും ടേക്കുമില്ലാതെ, ഈ കൂട്ടത്തിലിരിക്കുന്ന മലയാളത്തിലെ മുന്‍നിര നായികയെ കണ്ടോ, നമിത പ്രമോദ്. ലാല്‍ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യന്റെ' വിജയം നൂറാം ദിവസം ആഘോഷിക്കുമ്പോഴും നമിതയ്ക്ക് കൈ നിറയെ ചിത്രങ്ങള്‍.
സ്‌കൂളും കൂട്ടുകാരുമാണ് തനിക്കേറ്റവും വലുതെന്ന് നമിത പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്ലസ്ടുവിന് മുഴുവന്‍ വിഷയത്തിലും എ പ്ലസായിരുന്നു നമിതയ്ക്ക്. സിനിമാ തിരക്കുകളായപ്പോള്‍ സ്‌കൂളും ക്‌ലാസും കൂട്ടുകാരെയും വല്ലാതെ മിസ് ചെയ്തു. ഇതേ തുടര്‍ന്ന നടി ഒരു ചെറിയ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം തന്നെ അത് തിരുത്തി.

'മൈ ഗ്യാങ്' എന്ന ക്യാപ്ഷനോടെ നമിത പ്രമോദ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത ഫോട്ടോയാണിത്. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് നമിത പ്രമോദ് പഠിച്ചത്. ഈ ഫോട്ടോ പ്ലസ്ടുവിന് പഠിക്കുമ്പോഴുള്ളതാണ്. ഇപ്പോള്‍ താരം ഡിഗ്രി കോഴ്‌സിന് ചേരാനിരിക്കുകയാണ്.
'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രമാണ് നമിതയുടെ അടുത്ത റിലീസ്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നടന്‍. അജു വര്‍ഗീസും മുഖ്യവേഷത്തിലെത്തുന്ന ചിത്രം പാട്ടിനും പ്രണയത്തിനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











