ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല!!, വ്യാജ വാര്‍ത്തയ്ക്ക് കാരണം?

Recommended Video

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല | Filmibeat Malayalam

അയാള്‍ കഥ എഴുതുകയാണ്, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നന്ദിനി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ ലോകത്ത് സജീവമായിരിയ്ക്കുകയാണ്. തമിഴ് സിനിമയില്‍ മുഴുനീള വേഷം ചെയ്യുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു.
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന് പ്രേമകഥ എന്ന് ചിത്രത്തില്‍ നന്ദിനി ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വ്യക്തമാക്കി.

പ്രചരിച്ച വാര്‍ത്തകള്‍

പ്രചരിച്ച വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നന്ദിനി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് നന്ദിനി എത്തുന്നത് എന്നും വാര്‍ത്തയിലുണ്ടായിരുന്നു.

അത് വ്യാജ വാര്‍ത്ത

അത് വ്യാജ വാര്‍ത്ത

എന്നാല്‍ അത് വ്യാജ വാര്‍ത്തയാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിപിന്‍ ജോര്‍ജ്ജ് വ്യക്തമാക്കി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ശ്രദ്ധ നേടിയ ബിപിനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ എഴുതുന്നത്.

ആ വാര്‍ത്ത വരാന്‍ കാരണം

ആ വാര്‍ത്ത വരാന്‍ കാരണം

കൊച്ചിയിലാണ് ഇപ്പോള്‍ ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിങ് നടക്കുന്നത്. ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി നന്ദിനി മാഡം സ്‌പോട്ടില്‍ എത്തിയിരുന്നു. ഞങ്ങളുടെ ലൊക്കേഷനില്‍ നന്ദിനി മാഡത്തെ കണ്ടത് കൊണ്ടാണ് അത്തരമൊരു വ്യാജ വാര്‍ത്ത പ്രചരിച്ചത് എന്ന് ബിപിന്‍ വ്യക്തമാക്കി.

ദുല്‍ഖറിന്റെ വേഷം

ദുല്‍ഖറിന്റെ വേഷം

ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഒരു ചാര്‍ലിയോ ഫൈസിയോ ആയിരിക്കില്ല. കഥാപാപാത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞാല്‍ സസ്‌പെന്‍സ് പൊളിയും എന്നും തിരക്കഥാകൃത്ത് പറയുന്നു.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

ദുല്‍ഖറിനൊപ്പം ബിപിനും വിഷ്ണുവും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. സലിം കുമാറും സൗബിന്‍ ഷഹീറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും ബിപിന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X