ഇന്ത്യയില്‍ ഫ്രീ സെക്‌സ് അനുവദിയ്ക്കണമെന്ന് നവ്യ നായര്‍
സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ കുറയ്ക്കാന്‍ രാജ്യത്ത് ഫ്രീ സെക്‌സ് അനുവദിയ്ക്കണമെന്ന് നടി നവ്യ നായര്‍. വേശ്യാലയങ്ങള്‍ നിയമ വിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിയ്ക്കുകയും ചെയ്താല്‍ പീഡനം കുറയുമെന്നാണ് നവ്യയുടെ അഭിപ്രായം. പ്രമുഖ സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
നമ്മുടെ രാജ്യത്ത് എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ് പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ പീഡനം ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. അതേ സമയം ഇന്ത്യയെക്കാള്‍ ചെറിയ രാജ്യങ്ങളില്‍ സ്ത്രീപീഡനം കുറഞ്ഞുവരികയാണ്. നിയമപരമായി വേശ്യാലയങ്ങളുള്ള രാജ്യങ്ങളില്‍ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ നിയമപരമായി വേശ്യാലയങ്ങള്‍ ഇല്ലാത്തതാണ് കാരണം- നവ്യ പറയുന്നു.

കാമവും ക്രോധവുമെല്ലാം ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്നതാണ്. പീഡന പരമ്പരകളില്‍ ഭാഗമാകുന്ന കുട്ടകളുടെ കുടുംബ പശ്ചാത്തലം വളരെ മോശമാണെന്നാണ് കാണാന്‍ കഴിയുന്നത്. കുറ്റവാളികളെ ബോധവാന്മാരാക്കാന്‍ നമുക്ക് സാധിക്കില്ല. നല്ല ശീലങ്ങള്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും പഠിപ്പിച്ചു തുടങ്ങണമെന്ന് നവ്യ അഭിപ്രായപ്പെടുന്നു.
അടുത്ത ജന്മത്തില്‍ ഒരു പുരുഷനാകാനാണ് തന്റെ ആഗ്രഹമെന്നും നടി പറഞ്ഞു. ഈ ജന്മത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഏക സന്തോഷം. സമൂഹത്തില്‍ സ്ത്രീകള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ സ്ത്രീകളെ നശിപ്പിക്കാതിരിയ്ക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണമെന്ന് നവ്യ പറയുന്നു. ഏത് കേസെടുത്താലും സ്ത്രീകളെ ചതിയിലേക്ക് തള്ളിവിടുന്നതിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന് നവ്യ ചൂണ്ടി കാണിയ്ക്കുന്നു.


Click it and Unblock the Notifications











