അവള്‍ ഇല്ലാതെ അങ്ങോട്ട് പോകുമ്പോള്‍ ഭയങ്കര ബോറടിയാ, പ്രിയപ്പെട്ടവളെ പരിചയപ്പെടുത്തി നവ്യാ നായര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി നവ്യാ നായര്‍. നന്ദനം പോലുളള സിനിമകളിലൂടെയാണ് നവ്യ എല്ലാവരുടെയും ഇഷ്ടതാരമായത്. ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി തിളങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ചിത്രങ്ങളിലാണ് നവ്യ ശ്രദ്ധേയ വേഷങ്ങളിലെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് നവ്യാ നായര്‍.

വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം ടിവി ഷോകളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും തിരിച്ചെത്തുകയാണെന്ന് മുന്‍പ് നടി അറിയിച്ചിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന പുതിയ സിനിമയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള

സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള വിശേഷങ്ങളെല്ലാം മുന്‍പ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് താരം. നവ്യക്കൊപ്പം കുടുംബത്തിലുളളവരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോക്ഡൗണ്‍ കാലം നാട്ടിലായിരുന്ന താരം വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ചും എത്തി.

അടുത്തിടെയാണ്

അടുത്തിടെയാണ് നവ്യയുടെ സഹോദരന്‍ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും നവ്യ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മകന്റെ ജന്മദിനം നവ്യയും കുടുംബവും ആഘോഷിച്ചിരുന്നത്. സായിക്ക് പിറന്നാള്‍ സമ്മാനമായി ആപ്പിള്‍ വാച്ച് സീരിസ് 6ഉം അച്ഛന്‍ നല്‍കിയിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമൊപ്പമാണ് നവ്യയുടെ മകന്റെ പിറന്നാള്‍ ആഘോഷം നടന്നത്.

ഇതിന്റെ ചിത്രങ്ങളും

ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന്മദിന ആഘോഷത്തിന് പിന്നാലെ ഇതിന്റെ വീഡിയോ തന്റെ യൂടൂബ് ചാനലിലൂടെയും നവ്യ പങ്കുവെച്ചിരുന്നു. മകന്റെ പിറന്നാള്‍ ദിവസം എടുത്ത ഒരു വ്‌ളോഗ് വീഡിയോ ആണ് നടിയുടെതായി വന്നിരിക്കുന്നത്. ഈ വീഡിയോയില്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം പരിചയപ്പെടുത്തുകയാണ് നവ്യ.

ഭര്‍ത്താവ് സന്തോഷിന്റെയും

ഭര്‍ത്താവ് സന്തോഷിന്റെ കുടുംബത്തെയും സ്വന്തം കുടുംബത്തെയുമാണ് നടി വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. കൂട്ടത്തില്‍ സന്തോഷിന്റെ പെങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരുന്നു. ലക്ഷ്മി എന്നാണ് നവ്യയുടെ നാത്തൂന്റെ പേര്. ലക്ഷ്മിക്ക് ഞാന്‍ ചേട്ടത്തി അമ്മ മാത്രം അല്ല, എനിക്കു അവള്‍ നാത്തൂന്‍ അല്ല, എന്റെ സ്വന്തം സുഹൃത്താണെന്ന് നടി പറയുന്നു.

Recommended Video

ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
എനിക്ക് ഇവള്‍

എനിക്ക് ഇവള്‍ ഇല്ലാതെ ചങ്ങനാശ്ശേരിയില്‍ പോകുമ്പോള്‍ വല്ലാത്ത ബോറടിയാണ്. കല്യാണം കഴിഞ്ഞ നാളുമുതല്‍ ഇവള് എന്നെ മോളെ എന്നുമാണ് വിളിക്കുക എന്നും നവ്യ പറഞ്ഞു. ലക്ഷ്മിയാണ് എന്ത് ആവശ്യങ്ങളുണ്ടായാലും കൂടെ ഉണ്ടാവാറ് എന്നും നവ്യ പറഞ്ഞു. കുടുംബത്തെ പരിചയപ്പെടുത്തിയതിന് ശേഷമാണ് മകന്റെ പിറന്നാള്‍ ആഘോഷവും നവ്യയുടെ വീഡിയോയില്‍ കാണിക്കുന്നത്‌

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X