വലിയ അപകടമാണ് ഞങ്ങള്‍ക്കുണ്ടായത്, അവിടുത്തെ ലോക്കല്‍ പോലീസിനെ വരെ വിളിക്കേണ്ടി വന്നുവെന്ന് നവ്യ നായര്‍
കഴിഞ്ഞ ആഴ്ചയാണ് നടി നവ്യ നായര്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. മകനും മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം ആയിരുന്നു നടിയുടെ ആഘോഷങ്ങള്‍. ഇപ്പോഴിതാ കുടുംബത്തിനൊപ്പം മലേഷ്യയിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി. മകന്‍ സായിയുടെ നിര്‍ദ്ദേശപ്രകാരം അവന്‍ തീരുമാനിച്ച സ്ഥലങ്ങളിലേക്ക് ആയിരുന്നു ഇത്തവണ തങ്ങളുടെ യാത്രയെന്ന് നടി പറഞ്ഞിരുന്നു.
വളരെ രസകരമായ രീതിയിലും സാഹസിക വിനോദങ്ങളില്‍ പങ്കെടുത്തുമൊക്കെയാണ് നവ്യയെയും കുടുംബവും യാത്ര ആഘോഷമാക്കിയത്. ഇതിനിടെ അപ്രതീക്ഷിതമായി ഒരു ദുരന്തം തങ്ങള്‍ക്ക് സംഭവിച്ചെന്നും അധികൃതരോട് പറഞ്ഞിട്ട് വേണ്ടത്ര പരിഗണന പോലും ലഭിച്ചില്ലെന്ന് നടി പറയുന്നു.

കിടിലന്‍ റൈഡുകളിലൊക്കെ കയറി അടിപൊളി ആയിരുന്നു. എന്നാല്‍ ലാന്‍ഡ് റൈഡിന് പോയപ്പോള്‍ വലിയൊരു അപകടമുണ്ടായെന്നാണ് നവ്യ പറയുന്നത്. ആ സമയത്ത് താനാകെ ഷോക്ക് ആയി പോയെന്നും അതുകൊണ്ടാണ് പിന്നീട് വീഡിയോ ഒന്നും ചെയ്യാത്തതെന്നുമാണ് നവ്യ പറഞ്ഞത്.
എന്താ സംഭവിച്ചതെന്ന് വെച്ചാല്‍ സിപ് ലൈനിലൂടെ ഒത്തിരി ഞാന്‍ പോയിട്ടുണ്ട്. ഒന്നര കിലോമീറ്റര്‍ വരെ ചെയ്തിട്ടുണ്ട്. പക്ഷേ സിപ് കോസ്റ്റര്‍ എന്ന് പറഞ്ഞൊരു റൈഡുണ്ട്. സിപ് ലൈനിലൂടെ വന്നതിന് ശേഷം വട്ടം ചുറ്റുകയാണ്. ഒരു ടീം പോയി തിരിച്ചത്തിയതിന് ശേഷമേ നമ്മളെ കയറ്റി വിടാന്‍ പാടുള്ളു. പക്ഷേ നമുക്ക് അതറിയാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ക്ക് മുന്‍പ് പോയ രണ്ട് സ്ത്രീകള്‍ അവിടെ സ്റ്റക്ക് ആയി കിടക്കുകയായിരുന്നു.
നല്ല ഉയരത്തില്‍ നിന്നുമാണ് ഞാനും മകന്‍ സായിയും ഒരുമിച്ച് താഴേക്ക് വരുന്നത്. മുന്നില്‍ ഞാനാണ്. എന്റെ കാര്‍ട്ട് ആ സ്ത്രീകളെ ഇടിക്കാന്‍ പോയി. ഞാന്‍ വേഗം കാല് നീട്ടി ചവിട്ടി, ഇല്ലായിരുന്നെങ്കില്‍ എന്റെ കാലിന്റെ മുട്ടൊക്കെ പെളിയുമായിരുന്നു. എന്നിട്ടും കാലൊക്കെ ഇടിച്ച് മുറിയുകയൊക്കെ ചെയ്തു. സായിയുടെ കാലും ദേഹവുമൊക്കെ പരിക്കുകളുണ്ടായി.
അവിടം മുതല്‍ അത് അവസാനിക്കുന്നത് വരെ എനിക്ക് കാല് കൊണ്ട് പുഷ് ചെയ്യേണ്ടതായി വന്നു. ഭയങ്കരമായി പേടിച്ച് പോയി. ഒരിക്കലും അങ്ങനൊരു സാഹചര്യം പ്രതീക്ഷിച്ചില്ല. അപകടമൊക്കെ പെട്ടെന്ന് സംഭവിക്കുന്നതാണല്ലോ. ഇതുപക്ഷേ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി പോയി.

ഹെല്‍പ് ഹെല്‍പ് എന്നൊക്കെ പറഞ്ഞിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതൊരു കാടിന്റെ നടുവിലായിരുന്നു. പിന്നെ അവിടെ ക്യാമറയോ വേണ്ടത്ര സെക്യൂരിറ്റിയോ ഇല്ലെന്ന് അവസാനമാണ് മനസിലായത്. പുറത്തിറങ്ങിയ ശേഷം അവരോട് കംപ്ലെയിന്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ലോക്കല്‍ പോലീസിനെ വരെ വിളിച്ചു. ഫസ്റ്റ് എയിഡ് പോലും കിട്ടിയത് അരമണിക്കൂറോളം കഴിഞ്ഞിട്ടാണ്.
ആദ്യമൊക്കെ ഞങ്ങളെ സഹായിച്ചു എന്ന രീതിയിലാണ് നിന്നതെങ്കിലും പിന്നീട് അവരുടെ സ്വഭാവം മാറി. ഇങ്ങനൊന്ന് നടന്നു എന്നതിന്റെ റിപ്പോര്‍ട്ട് എഴുതി തരാന്‍ പറഞ്ഞിട്ട് പോലും തന്നില്ല. ഇതൊരു നിസാരപ്രശ്‌നമാണെന്ന രീതിയിലാണ് അവര്‍ കണ്ടത്. എനിക്ക് മേജറായി അപകടമൊന്നും പറ്റിയില്ല. പക്ഷേ അവിടെ ഇനിയും അങ്ങനൊന്ന് നടന്നേക്കാം. അതാണ് ഞാനിതൊരു ഇഷ്യൂ ഉണ്ടാക്കാന്‍ കാരണമെന്നും നവ്യ പറഞ്ഞു.
അതേസമയം നവ്യയോട് ഭര്‍ത്താവ് സന്തോഷിനെ കുറിച്ച് ഒന്നും പറയാത്തത് എന്താണെന്ന് ചോദിക്കുകയാണ് ചിലര്‍. ഇപ്പോള്‍ സന്തോഷേട്ടനെ പറ്റി ഒന്നും പറയുന്നില്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. അതുപോലെ നവ്യയുടെ സഹോദരന്റെ കല്യാണം കഴിഞ്ഞതാണല്ലോ ആ പെണ്‍കുട്ടിയും എവിടെപ്പോയെന്നും കുടുംബത്തിന്റെ വീഡിയോ കാണിച്ചതുകൊണ്ടാണ് അവരെപ്പറ്റി ചോദിച്ചതെന്നും തുടങ്ങി നടിയുടെ വീഡിയോയുടെ താഴെ നിരവധി ചോദ്യങ്ങളാണ് വരുന്നത്.


Click it and Unblock the Notifications