Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 5 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നവ്യാ നായര്‍ക്ക് ഹീലിയം ബലൂണ്‍ കൊടുത്ത പണി, തോല്‍വി സമ്മതിച്ച് നടി, വൈറല്‍ വീഡിയോ
നവ്യാ നായരുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനാപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് നടി മുന്‍പ് എത്തിയിരുന്നു. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം കഴിഞ്ഞ വര്‍ഷമാണ് തിരിച്ചെത്തിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു നവ്യയുടെ മടങ്ങിവരവ്. നവ്യ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരുത്തീയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.
അതേസമയം നവ്യാ നായരുടെ പുതിയ സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും എത്താറുണ്ട്. നവ്യാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇത്തവണ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബെറ്റില്‍ തോറ്റ നടിയുടെ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. ലോക്ഡൗണ്‍ സമയത്തെല്ലാം നാട്ടില്‍ കുടുംബത്തിനൊപ്പമാണ് നടി ചിലവഴിച്ചത്. അന്ന് മകന് സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ നവ്യയുടെ സഹോദരന്റെ വിവാഹവും കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ അടുത്തിടെ മകന്റെ പിറന്നാളും നവ്യയും കുടുംബവും ആഘോഷമാക്കി മാറ്റി. ഇതിന്റെ വീഡിയോ തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു നടി പുറത്തുവിട്ടത്. അന്ന് കുടുംബത്തിനൊപ്പമുളള ഒരു വ്ളോഗ് വീഡിയോയുമായിട്ടാണ് നവ്യാ നായര്‍ എത്തിയത്.

അതേസമയം ഇത്തവണ രസകരമായൊരു വീഡിയോ ആണ് നവ്യാ നായരുടെതായി പുറത്തുവന്നത്. വീഡിയോയില്‍ ഹീലിയം ബലൂണ്‍ ഊതീ വീര്‍പ്പിക്കുകയും പിന്നീട് അതിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയുന്ന നവ്യയെ കാണാം. പിന്നീട് എന്താണ് സംസാരിക്കേണ്ടത് എന്ന് ചോദിക്കുന്നതോടെ ചുറ്റും ഒരു കൂട്ടച്ചിരി ഉയരുന്നു.

ചിരിയടക്കാന്‍ പാടുപെടുന്ന നവ്യയെയും വീഡിയോയില്‍ കാണാം. അവസാനം സമ്മതിച്ചു എന്ന് വീഡിയോയില്‍ നവ്യ പറയുന്നുണ്ട്. ഹീലിയം ബലൂണിന് ശബ്ദം മാറ്റാനുളള കഴിവില്ലെന്ന് നവ്യ കൂടെയുളളവരോട് തര്‍ക്കിച്ചിരുന്നു. ഉണ്ടെന്ന് മറ്റുളളവരും പറഞ്ഞു. എന്നാല്‍ അതൊന്ന് പരീക്ഷിച്ച് കളയാമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ബലൂണ്‍ വീര്‍പ്പിച്ചത്.

എന്നാല്‍ തര്‍ക്കത്തില്‍ നടി തോല്‍ക്കുകയായിരുന്നു. നവ്യാ നായരുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നസ്രിയയുടെ ശബ്ദം പോലെ തോന്നുന്നു എന്നെല്ലാം കമന്റ് ചെയ്തുകൊണ്ടാണ് നടിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകര്‍ ഏത്തിയത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍