കുട്ടിക്കാലം മുതല്‍ മമ്മൂക്കയുടെ ആരാധിക,വീട്ടുകാര്‍ക്ക് മുന്നില്‍ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു,നവ്യാ നായര്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്. മോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നവ്യ അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സേതുരാമയ്യര്‍ സിബി ഐ, ദ്രോണ എന്നീ സിനിമകളിലാണ് നവ്യ അഭിനയിച്ചത്.
ബിഗ് ബോസ് താരം ഒവിയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, നടിയുടെ ഫോട്ടോസ് കാണാം
അതേസമയം മമ്മൂട്ടിയോടുളള തന്‌റെ ആരാധന ഒരഭിമുഖത്തില്‍ നവ്യ വെളിപ്പെടുത്തിയിരുന്നു. താന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് ആകാശദൂതും, ഒരു വടക്കന്‍ വീരഗാഥയും എന്ന് നടി പറയുന്നു. കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്.

വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്റെ അമ്മാവനായ കെ മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ആ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവെച്ചിരുന്നു.

ആകാശദൂത് പലയാവര്‍ത്തി കണ്ടു കരഞ്ഞു തളര്‍ന്ന ഞാന്‍ പിന്നെയും പിന്നെയും ആ സിനിമ ഇരുന്നു കാണും. അതിന്‌റെ ഇമോഷന് എന്തോ ഒരു മാജിക്ക് ഉണ്ട്. പ്രേക്ഷകനുമായി കൂടി ചേര്‍ന്നിരിക്കുന്ന ഒരുതരം മാജിക്ക്. ആ സിനിമ ആരാധനയോടെ കാണുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതുന്നില്ലല്ലോ എന്റെ ആദ്യ സിനിമ ഈ സംവിധായകന്‌റെതായിരിക്കുമെന്ന്, നവ്യാ നായര്‍ പറഞ്ഞു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ചുളള മറ്റു വിവരങ്ങളൊന്നും പുറത്തിറങ്ങിയില്ല.
Recommended Video

സ്ത്രീകേന്ദ്രീകൃത സിനിമയില്‍ പ്രധാന വേഷത്തിലാണ് നവ്യ എത്തുന്നത്. ഒരുത്തിക്ക് പുറമെ ദൃശ്യം 2വിന്‌റെ കന്നഡ പതിപ്പിലും നവ്യാ നായര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദൃശ്യം കന്നഡ പതിപ്പിന്‌റെ ആദ്യ ഭാഗത്തിലും നവ്യ തന്നെയാണ് നായികയായത്. സോഷ്യല്‍ മീഡിയയിലും എപ്പോഴും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിരുന്നു നവ്യ. വിവാഹ ശേഷവും നിരവധി വേദികളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











