Just In
- 2 min ago
'എടാ റാസ്കല്‍' തിലകന് തന്നെ വിളിക്കാറുള്ള പേര് വെളിപ്പെടുത്തി കൊച്ചുമകന് അഭിമന്യു, അഭിനയമാണ് വലിയ മോഹം
- 26 min ago
മമ്മൂട്ടിയേയും രജനീകാന്തിനേയും കുറിച്ച് വാതോരാതെ സംസാരിച്ചു, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് എംബി രാജേഷ്
- 46 min ago
അതുകൊണ്ട് മാത്രമാണ് ഞാനത് ചൂസ് ചെയ്തത്, അല്ലെങ്കില്‍ ഞാന്‍ തേച്ചേനെ: അശ്വതി ശ്രീകാന്ത്
- 1 hr ago
ചേച്ചിക്കൊപ്പം ജ്യോത്സ്ന വീട്ടിൽ തിരിച്ചെത്തിയില്ല, കാണാതെ പോയ സംഭവം വെളിപ്പെടുത്തി അമ്മ ഗിരിജ
Don't Miss!
- News
പത്തിലേറെ സീറ്റുകള്‍ കുറയും: തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് സംഭവിക്കാന്‍ പോവുന്നത് വന്‍ നഷ്ടം
- Automobiles
പുതുവര്‍ഷത്തില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ആംപിയര്‍
- Finance
പബ്ജിക്ക് പകരക്കാരന്; ഫോജിയെ കാത്ത് ഇന്ത്യ — പ്രീരജിസ്ട്രേഷന്‍ 4 ദശലക്ഷം കടന്നു
- Sports
ബാറ്റിങിനിടെ ബോള്‍ ദേഹത്ത് കൊള്ളിച്ചത് മനപ്പൂര്‍വം! കാരണം വെളിപ്പെടുത്തി പുജാര
- Travel
മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!
- Lifestyle
ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും മാറ്റി ക്ലീന്‍ ആക്കാന്‍ ഒറ്റമൂലികള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യയും കുടുംബവും,സായിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. നന്ദനം പോലുളള സിനിമകളിലൂടെയാണ് നവ്യ എല്ലാവരുടെയും പ്രിയങ്കരിയായത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. നവ്യയ്ക്കൊപ്പം ഭര്‍ത്താവ് സന്തോഷ് മേനോനും മകന് സായികൃഷ്ണയും എല്ലാവര്ക്കും സുപരിചിതരാണ്. കുടുംബത്തിനൊപ്പമുളള സന്തോഷ നിമിഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ലോക്ഡൗണ്‍ കാലം കുടുംബത്തോടൊപ്പം നാട്ടിലാണ് താരം ചെലവഴിച്ചത്. അച്ഛനും അമ്മയ്ക്കും മകനുമൊപ്പം ഓണം ആഘോഷിച്ച ചിത്രങ്ങളെല്ലാം മുന്‍പ് നവ്യാ നായര്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് നടിയുടെ സഹോദരന്റെ വിവാഹം നടന്നത്. നവ്യയുടെ അനിയന് രാഹുലിന്റെ വിവാഹ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാനുളള തയ്യാറെടപ്പുകളിലാണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ മകന് സായി കൃഷ്ണയുടെ ജന്മദിനം. പിറന്നാള്‍ ദിവസം മകനും ഭര്‍ത്താവ് സന്തോഷ് മേനോനും ഒപ്പം ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ചിത്രം കഴിഞ്ഞ ദിവസം നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ സായിയുടെ ജന്മദിന ആഘോഷങ്ങ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി. അബദ് ഹോട്ടലില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് നവ്യയുടെതായി പുറത്തുവന്നിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് ജന്മദിന സമ്മാനമായി സായിക്ക് അപ്പിള് വാച്ച് ഇരുവരും നല്‍കിയിരുന്നു. അച്ഛന്റെയും അമ്മയുടെയും സര്‍പ്രൈസ് ഗിഫ്റ്റ് തുറന്നുനോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവെച്ചു.

വിവാഹ ശേഷം മുംബൈയില്‍ സ്ഥിര താമസമാക്കിയിരുന്ന താരമാണ് നവ്യാ നായര്‍. നവ്യക്കൊപ്പം മകനും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു നവ്യ. ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ സിനിമയിലെത്തിയ താരം തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്യാതിരുന്ന താരം അഭിനയപ്രാധാന്യമുളള റോളുകളിലാണ് സിനിമയില്‍ കൂടുതല്‍ എത്തിയത്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നായികാ വേഷങ്ങള്‍ക്കൊപ്പം സഹനടിയായുളള റോളുകളിലും നവ്യ സിനിമകളില്‍ എത്തി. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം നടിക്ക് ലഭിച്ചത്.