മകന്റെ ദിവസമാണിന്ന്, സായികൃഷ്ണയെ കുറിച്ച് നവ്യാ നായര്‍, വൈറലായി പുതിയ ചിത്രം

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യാ നായര്‍ തിളങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിരുന്നത്. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം അടുത്തിടെയാണ് വീണ്ടും തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യാ നായര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം മുന്‍പ് നടന്നിരുന്നു. അതേസമയം ലോക്ഡൗണ്‍ കാലം മകനൊപ്പം നാട്ടിലായിരുന്നു നടി ചിലവഴിച്ചത്. ഈ സമയത്തെല്ലാം കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു.

മകന്‍ സായികൃഷ്ണയ്‌ക്കൊപ്പമുളള

മകന്‍ സായികൃഷ്ണയ്‌ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം സായിയുടെ പിറന്നാളിന് നവ്യയുടെതായി വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കുടുംബത്തിനൊപ്പമുളള പുതിയ ചിത്രം നടി പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് സന്തോഷിനും

ഭര്‍ത്താവ് സന്തോഷിനും മകന്‍ സായിക്കുമൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് നവ്യാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മകന് ജന്മദിന സമ്മാനമായി ആപ്പിള്‍ വാച്ച് സീരീസ് 6 നല്‍കിയ സന്തോഷവും നടി പങ്കുവെച്ചിരുന്നു. അച്ഛന്‍ നല്‍കിയ സര്‍പ്രൈസ് തുറന്നുനോക്കുന്ന സായിയുടെ വീഡിയോ ആണ് നവ്യ പോസ്റ്റ് ചെയ്തിരുന്നത്.

വിവാഹശേഷം

വിവാഹശേഷം മുംബൈയിലായിരുന്നു നവ്യയും കുടുംബവും സ്ഥിര താമസമാക്കിയത്. തുടര്‍ന്ന് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുളള താരമാണ് നവ്യാ നായര്‍. അടുത്തിടെയാണ് നവ്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ നവ്യ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

കൂടാതെ അനിയന്

കൂടാതെ അനിയന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള നടിയുടെ ഒരു കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍, ജയസൂര്യ തുടങ്ങിയവരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ച താരമാണ് നവ്യാ നായര്‍. നായികയായും സഹനടിയായുമൊക്കെ സിനിമകളില്‍ നവ്യ തിളങ്ങിയിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്യാതിരുന്ന

ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്യാതിരുന്ന താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്. ഒരുത്തീ നവ്യാ നായരുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും മുന്‍പ് നിരവധി തവണ നവ്യാ നായര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X