അല്ലു അര്‍ജുനോട് നയന്‍താരയ്ക്ക് ഇത്രയും വെറുപ്പാണോ? താരങ്ങള്‍ക്കിടയിലെ പ്രശ്‌നം വീണ്ടും ചര്‍ച്ചയാകുന്നു |

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ നയന്‍താര വലിയ സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നയന്‍താര നായികയായി അവസാനം ഇറങ്ങിയ അന്നപൂര്‍ണ്ണി എന്ന സിനിമ ചില വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മാത്രമല്ല സിനിമ വിചാരിച്ചത് പോലെ വിജയിച്ചിരുന്നില്ല. ഇതിന് ശേഷം വലിയ പ്രൊജക്ടുകളിലടക്കം നടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

എന്നാല്‍ സിനിമയേക്കാളും കുടുംബത്തിനാണ് നടിയിപ്പോള്‍ പ്രധാന്യം കൂടുതല്‍ കൊടുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു നയന്‍താരയുടെ വിവാഹം. പിന്നാലെ ഇരട്ട ആണ്‍കുട്ടികള്‍ക്കും ജന്മം കൊടുത്തു. എല്ലാ കാര്യങ്ങളും വളരെ പെര്‍ഫെക്ടായി ചെയ്യുന്ന ആളെന്ന നിലയിലാണ് പലപ്പോഴും നയന്‍താര പ്രശംസിക്കപ്പെടാറുള്ളത്. എന്നാല്‍ നടന്‍ അല്ലു അര്‍ജുനെ അപമാനിച്ചു എന്ന തരത്തില്‍ ഗുരുതര വിമര്‍ശനങ്ങള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നൊരു സാഹചര്യം ഉണ്ടായിരുന്നു.

allu-arjun-nayanthara

2024ല്‍ ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അര്‍ജുന്‍. ഈ ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമ ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി.

എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. 2016 ല്‍ ഒരു അവാര്‍ഡ് വിതരണ വേദിയിലാണ് ഇരുവരും തമ്മില്‍ പിണങ്ങാനുള്ള സംഭവം നടക്കുന്നത്.

'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അവാര്‍ഡ് നല്‍കാന്‍ വേണ്ടി സൂപ്പര്‍താരം അല്ലു അര്‍ജുനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാതെ ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു.

allu-arjun-nayanthara

ഇതിനെ തുടര്‍ന്ന് വിഷ്നേശ് ശിവന്‍ വേദിയിലേക്ക് എത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഈയൊരു സംഭവം അല്ലുവിനെ അപമാനിച്ചത് പോലെയാണ് പലര്‍ക്കും തോന്നിയത്. വേദിയില്‍ അവാര്‍ഡ് തരാനെത്തിയ നടനെ മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നാണ് ആരാധകര്‍ പറഞ്ഞത്.

ഇതിന്റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നാണ് ഇപ്പോഴും വിഡീയോയ്ക്ക് അടിയില്‍ പലരും കമന്റ് ചെയ്യുന്നത്. അന്നേ പ്രണയത്തിലായിരുന്ന നയന്‍താര 2022 ലാണ് വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള പിണക്കം നയന്‍താര, അല്ലു അര്‍ജുന്‍ ബന്ധത്തിലുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ സംസാരം.

Read more about: allu arjun nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X