നയന്‍താരയുടെ പിതാവ് ഐസിയു വില്‍; കൊച്ചിയിലെ ആശുപത്രിയില്‍ താരപിതാവിനെ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുകയാണ് നടി നയന്‍താര. കഴിഞ്ഞ ആഴ്ചകളില്‍ നയന്‍താര കൊച്ചിയിലെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നു. കാമുകനായ വിഘ്‌നേഷ് ശിവനൊപ്പം വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ നയന്‍സിന്റെ ഫോട്ടോസ് നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു. പെട്ടെന്ന് നടി വീട്ടിലേക്ക് വരാന്‍ കാരണം എന്താണെന്ന് ആരാധകരും ചോദിച്ചിരുന്നു.

ഇപ്പോഴിതാ നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നതാണ് പുതിയ വാര്‍ത്തകള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയു വില്‍ താരപിതാവിനെ പ്രവേശിപ്പിച്ചു എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. മാതാവ് ഓമന കുര്യനൊപ്പം നില്‍ക്കാനായി ചെന്നൈയില്‍ നിന്നും നയന്‍താര വീണ്ടും വീട്ടിലേക്ക് എത്തി എന്നും സൂചനയുണ്ട്.

actress-nayanthara

അതേ സമയം പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ആഴ്ചകള്‍ക്ക് മുന്‍പ് നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം വീട്ടിലെത്തിയത് പിതാവിനെ കാണാനായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നടി ചെന്നൈയിലേക്ക് മടങ്ങി പോവുമെന്ന് അന്ന് വിഘ്‌നേഷ് സൂചിപ്പിച്ചിരുന്നു. നിലവില്‍ നടിയുടെ സഹോദരനായ ലിനോ യുഎഇ യില്‍ ആണ്.

Recommended Video

Saniya Iyyappan shares her dream to become lady superstar | FilmiBeat Malayalam

ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയന്‍താര ജനിച്ചത്. ഡയാന മറിയം കുര്യന്‍ എന്നതാണ് യഥാര്‍ഥ പേരെന്ന് ഏവര്‍ക്കും അറിയാവുന്നതുമാണ്. സിനിമയിലെത്തിയതിന് ശേഷമാണ് നയന്‍താര എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X