നൈല ഉഷയും കുടുംബവും
'കുഞ്ഞനന്തന്റെ കട' എന്ന സലീം അഹമ്മദ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ ദുബായി മലയാളി നൈല ഉഷ ഇപ്പോള്‍ മലയാത്തിന് പരിചിതയായിക്കഴിഞ്ഞു. പൊതുവെ നടിമാര്‍ വിവാഹത്തിന് ശേഷം സിനിമാഭിനയം നിര്‍ത്തുകയാണ് പതിവ്. പക്ഷെ നൈല ഉഷ നേരെ തിരിച്ചാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിവാഹമൊക്കെ കഴിഞ്ഞ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല. ഇതാണ് നൈലയുടെ ഭര്‍ത്താവ് റോണയും മകന്‍ അര്‍ണവും.

ഇപ്പോള്‍ അഭിനയത്തിനൊപ്പം റേഡിഡിയോ ജോക്കി ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്നുണ്ട് നൈല. പത്ത് വര്‍ഷമായി ദുബായിലെ ഹിറ്റ് 96.7 റേഡിയോയില്‍ വര്‍ക്ക് ചെയ്യുന്ന നൈലയ്ക്ക് ദുബായിലെത്തുന്ന മിക്ക സംവിധായകരെയും അഭിനേതാക്കളെയും അഭിമുഖം ചെയ്യാനുള്ള ഭാഗ്യ ലഭിച്ചിരുന്നു. പലരും അപ്പോള്‍ ചോദിച്ചിരുന്നു അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന്. പക്ഷെ അന്നൊക്കെ എല്ലാം നിരസിക്കുകയായിരുന്നു.
കുഞ്ഞനന്റെ ക്രൂ ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമയിലെത്തിയത്. കുഞ്ഞനന്തന് ശേഷം ജയസൂര്യയ്‌ക്കൊപ്പം പുണ്യാളന്‍ അഗര്‍ബത്തീസ് ചെയ്തു. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. ഇപ്പോള്‍ ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നൈല.


Click it and Unblock the Notifications











