എന്നെന്നും 90കളിലെ കുട്ടികള്‍, അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പം നസ്രിയയുടെ ഡാന്‍സ്
മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നസ്രിയ. ബാലതാരമായി സിനിമയില്‍ എത്തിയ നടി പിന്നീട് നായികാ നടിയായും തിളങ്ങുകയായിരുന്നു. നസ്രിയയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നടി വീണ്ടും മോളിവുഡില്‍ സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലും നസ്രിയ അഭിനയിച്ചിരുന്നു.

അതേസമയം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നസ്രിയ പങ്കുവെക്കാറുളളത്. നടിയുടെതായി വന്ന പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ ഒരു ഡാന്‍സ് വീഡിയോ ചെയ്തുകൊണ്ടാണ് നസ്രിയ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവെച്ചുകൊണ്ടാണ് നടി എത്തിയത്. നസ്രിയക്കൊപ്പം സുഹൃത്തും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യയുമായ അലീനയാണ് ഡാന്‍സ് കളിക്കുന്നത്. എന്നെന്നും 90കളിലെ കുട്ടികള്‍ എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍പും അലീനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ ചിത്രമായ നേരത്തില്‍ നസ്രിയയാണ് നായികയായി അഭിനയിച്ചത്. കൂടാതെ അല്‍ഫോണ്‍സ് ചെയ്ത യുവ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും നിവിന്‍ പോളിക്കൊപ്പം നസ്രിയ എത്തിയിരുന്നു. അതേസമയം തെലുങ്കിലാണ് നസ്രിയ ഫഹദിന്റെ പുതിയ ചിത്രം വരുന്നത്. നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നടി നായികയാവുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങിയ നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











