എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല

മലയാള സിനിമയിൽ നീണ്ട ഇടവേള എടുക്കുന്നതിനെക്കുറിച്ച് മനസ് തുറന്ന് നടി നസ്രിയ. മലയാളത്തിലെ ഇടവേള താൻ മുൻകൂട്ടി എടുത്തതല്ലെന്നും അത് വന്ന് പോയതാണെന്നും താരം പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ ഇടവേള വന്നതിനെക്കുറിച്ച് നസ്രിയ മനസ്സ് തുറന്നത്. സിനിമക്കായുള്ള കഥകൾ കേൾക്കാറുണ്ട് പക്ഷെ തനിക്ക് വ്യത്യസ്തത തോന്നുന്ന കഥയൊന്നും ഇതുവരെ കേട്ടില്ലെന്നും പറഞ്ഞു. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല.

ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് ത്നനോട് പലരും ചോദിക്കാറുണ്ട്. എന്നാല്‍ വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ ഇനിയും തുടരും എന്നുമായിരുന്നു താരം വ്യക്തമാക്കിയത്. കഥാപാത്രം എന്തായാലും ചെയ്യുന്നത് മനോഹരമായി ചെയ്യുക എന്നതാണ് ആഗ്രഹം.

കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ കുറച്ച് സെല്‍ഫിഷാണെന്ന് പറയുന്ന നസ്രിയ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. ഓം ശാന്തി ഓശാനയിലെപ്പോലെ കുറുമ്പുള്ള കഥാപാത്രം ലഭിച്ചാൽ ഇനിയും ചെയ്യുമെന്നും പറഞ്ഞു.

nasriya

താന്‍ ചെയ്യുന്ന ജോലികളെല്ലാം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ്. എന്ത് റോള്‍ ചെയ്താലും അത് സിനിമയില്‍ തന്നെയാകണമെന്ന നിര്‍ബന്ധം മാത്രമേ തനിക്കൂള്ളൂവെന്നും നസ്രിയ പറഞ്ഞു. നടി, നിര്‍മ്മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ മേഖലയിലാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചില്പപോൾ സംവിധനത്തിലേക്കും വന്നേക്കാം എന്നാൽ ഉടനൊന്നും പ്രതീക്ഷിക്കണ്ട എന്നും താരം പറഞ്ഞു.

നസ്രിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ സുന്ദര. നാനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ സ്ട്രോങ്ങ് ഫോട്ടോ​ഗ്രാഫറുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തെലുങ്ക് വലിയ ഇന്‍ഡസ്ട്രിയാണ്. അതിന്റേതായ മാറ്റങ്ങളും സൗകര്യങ്ങളും അവിടെയുണ്ട്. പ്രത്യേകിച്ച് ഷൂട്ടിം​ഗ് സമയത്തിന്റെ കാര്യത്തില്‍. മലയാളത്തിനെ അപേക്ഷിച്ച് തെലുങ്കില്‍ ഒരു ദിവസം നടക്കുന്ന ഷൂട്ടിങ് സമയം വളരെ കുറവാണ്. അതുപോലെ ഞായറാഴ്ച അവധിയുമാണ്.

More from Filmibeat

Read more about: nasriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X