ഓറിയോയ്‌ക്കൊപ്പമുളള പുത്തന്‍ ചിത്രങ്ങളുമായി നസ്രിയ, ചിത്ര കടപ്പാട് എവിടെയെന്ന് ചോദിച്ച് ഫര്‍ഹാന്‍
ഫഹദ് ഫാസിലിനും നസ്രിയയ്ക്കുമൊപ്പം വാര്‍ത്തകളില്‍ നിറയാറുളള വളര്‍ത്തുനായയാണ് ഓറിയോ. വിവാഹ ശേഷം നസ്രിയയ്ക്ക് ഫഹദ് സമ്മാനിച്ചതാണ് ഓറിയോയെ. കുഞ്ഞിനെ പരിപാലിക്കുന്നത് പോലെയാണ് നടി ഓറിയോയെ കൊണ്ടുനടക്കാറുളളത്. മുന്‍പ് ഇത്തരം നായ്കുട്ടികളെ പേടിയുണ്ടായിരുന്ന നസ്രിയയ്ക്ക് ഓറിയോ ജീവിതത്തില്‍ എത്തിയ ശേഷമാണ് അത് മാറിയത്. ഫഹദിനൊപ്പമുളള ചിത്രങ്ങള്‍ക്ക് പുറമെ ഓറിയോയ്‌ക്കൊപ്പമുളള ഫോട്ടോകളും നസ്രിയയുടെതായി എല്ലാവരും ഏറ്റെടുക്കാറുണ്ട്.

അതേസമയം ഓറിയോയ്‌ക്കൊപ്പമുളള സ്‌നേഹനിമിഷങ്ങള്‍ പങ്കുവെച്ചുളള നസ്രിയയുടെ എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓറിയോയെ ലാളിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സുന്ദരനായ വലിയ കുട്ടി എന്നാണ് ചിത്രങ്ങള്‍ക്ക് നടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഓറിയോയുടെ ആറ് ചിത്രങ്ങളാണ് നസ്രിയ ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അതേസമയം നസ്രിയയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ ഫോട്ടോകളുടെ ക്രെഡിറ്റ് എവിടെയെന്ന് ചോദിച്ച് ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍ എത്തിയിരുന്നു. എവിടെ ഫോട്ടോ കടപ്പാട് എന്നായിരുന്നു ഫര്‍ഹാന്‍ കമന്റിട്ടത്. ഇതിന് മറുപടിയായി അമളി പറ്റിപ്പോയെന്ന തരത്തിലുളള ഇമോജിക്കൊപ്പം BIL (ബ്രദര്‍ ഇന്‍ ലോ) എന്ന് നസ്രിയ കുറിച്ചു. അതേസമയം സിനിമാതിരക്കുകളില്‍ നിന്ന് മാറി നസ്രിയയ്‌ക്കൊപ്പം വിശ്രമത്തിലാണ് ഫഹദുളളത്. അടുത്തിടെയാണ് മലയന്‍ കുഞ്ഞ് എന്ന സിനിമയുടെ സെറ്റിന് മുകളില്‍ നിന്ന് വീ്ണ് ഫഹദിന് പരിക്കേറ്റത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം തെലുങ്കിലാണ് നസ്രിയയുടെ പുതിയ ചിത്രം വരുന്നത്. അണ്ടെ സുന്ദരാനികി എന്ന് പേരിട്ട സിനിമയില്‍ നാച്ചുറല്‍ സ്റ്റാര്‍ നാനിയാണ് നസ്രിയയുടെ നായകന്‍. അടുത്തിടെയാണ് സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ച നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.


Click it and Unblock the Notifications