മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ മകൻ പിറന്നു!! നേഹ അമ്മയായി

ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി നേഹ അയ്യർ അമ്മയായി. പ്രിയപ്പെട്ടവന്റെ പിറന്നാൾ ദിനത്തിലാണ് നേഹ ആൺകുഞ്ഞിന് ജന്മം നൽകിയത്. തനിയ്ക്ക് കൂട്ടായി ജീവിതത്തിലേയ്ക്ക് പുതിയ അതിഥി വന്നത് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

 neha

കഴിഞ്ഞ ജനുവരിയിലാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പിന്നീട് നേഹ തന്നെയാണ് പ്രിയതമന്റെ വിയോഗം തന്റെ ആരാധകരുമായി പങ്കുവെച്ചത്.. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്- നേഹ പറഞ്ഞു.

ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമാണ് പുതിയ അതിഥിയുടെ വരവിനെ കുറിച്ച് താരം അറിഞ്ഞത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു താൻ ഒരമ്മയാവാൻ പോകുന്ന വിവരം ആരാധകരുമായി താരം പങ്കുവെച്ചത്. നിറവയറുമായി സ്വിമ്മിങ്ങ് പൂളിനരുകിൽ നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. മോഡലും ആർജെയുമായ നേഹ ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കിൽ, ടൊവിനോ ചിത്രം തരംഗം എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: neha iyer boy നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X