For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോസ്റ്റ് ഇടുന്നതിന് മുൻപ് വരെ എല്ലാവരും എവിടെയായിരുന്നു, നേഹ റോസിന്റെ വാക്കുകൾ ചർച്ചയാവുന്നു

  |

  അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി ഇന്ത്യൻ സിനിമ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കുമെന്നായിരുന്നു കുറുപ്പിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സിനിമ ലോകം ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നത്. നടിയുടെ വാക്കുകൾ വലിയ ചർച്ചയാക്ക് വഴിവെച്ചിട്ടുണ്ട്.

  ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ, ഉമ്മയുടെ ജീവിതത്തെ കുറിച്ച് കിടിലൻ ഫിറോസ്

  ഇപ്പോഴിത സോഷ്യൽ മീഡ‍ിയയിൽ വൈറൽ ആകുന്നത് നടി നേഹ റോസിന്റെ വാക്കുകളാണ്. ഇപ്പോൾ കാണിച്ച പിന്തുണ അൽപം നേരത്തെ ആവാമായിരുന്നു എന്നാണ് താരം പറയുന്നത്. പെണ്ണിന് എന്നും അവൾ മാത്രമേ കാണൂ എന്നും നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണമെന്നും നടി പറയുന്നുണ്ട്.

  അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...

  നേഹയുടെ വാക്കുകൾ ഇങ്ങനെ... ''‘ഒരു പെണ്ണ് അനുഭവിച്ച വേദന മാനസികസമ്മർദ്ദം അത് ലോകത്തിന് മനസ്സിലാക്കാൻ അവൾ സ്വന്തമായി പോസ്റ്റ് ഇടേണ്ടി വന്നു അതും അഞ്ചുവർഷത്തിനുശേഷം..ഇപ്പോൾ ഇത്രയും സപ്പോർട്ട് കാണുമ്പോൾ സന്തോഷം എന്നാലും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു??? കുറ്റപ്പെടുത്തലുകൾ വർഷങ്ങളായി കേൾക്കുന്ന ആളാണ് ഞാൻ..എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടത് സ്ത്രീകളാണ്.. സ്ത്രീകൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസ്സിലാക്കി.

  ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകൾ എന്നും താഴ്ന്നു നിൽക്കണം അല്ലെങ്കിൽ അവളെ ഒതുക്കണം എന്ന ചിന്താഗതി!! ഒരു പെണ്ണിന് എന്നും അവൾ മാത്രമേ ഉള്ളൂ അതാണ് സത്യം. നമ്മൾ സ്ത്രീകൾ മനസ്സിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണം...എനിക്ക് എന്റെ വോയിസ്‌ മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാൻ കഴിയും എന്റെ വോയ്‌സിന്... അതുകൊണ്ട് നമ്മൾ സ്ത്രീകൾ ശബ്ദമുയർത്തി നമുക്കുവേണ്ടി നിലകൊള്ളണം.'-നേഹ റോസ് പറഞ്ഞു.

  ഉറ്റസുഹൃത്തായ നടിയുടെ ധീരമായ അതിജീവനത്തെ കുറിച്ച് വാചാലയായി ശിൽപ ബാല രംഗത്ത് എത്തിയിരുന്നു. തുറന്ന് പറയാനുള്ള ധൈര്യംവളരെ ബുദ്ധിമുട്ടിയാണ് നേടിയെടുത്തതെന്നാണ് താര് പറയുന്നത്. . നേരിൽ കണ്ട‍വർക്ക് മാത്രമേ അത് അറിയാവുള്ളൂവെന്നും നടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശിൽപ ബാലയുടെ വാക്കുകൾ പൂർണ്ണ രൂപം..."ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ. ‌

  ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർത്ഥത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.." ശിൽപ ബാല കുറിച്ചു..'- ശിൽപ ബാല കുറിച്ചു.

  Recommended Video

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  വിഷയത്തിൽ മൗനം പാലിക്കാതെ പ്രതികരിച്ച് നടി രംഗത്തെത്തിയിരുന്നു. . മഞ്ഞ പശ്ചാത്തലത്തിൽ എഴുതിയ അതിജീവന കഥ ബഹുമാനത്തോടെയുമായിരുന്നു എല്ലാവരും സ്വീകരിച്ചത്.വാക്കുകളുടെ ഇങ്ങനെ... '' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്രഅഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി''. എന്ന് കുറിച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊണ്ടാണ് അതിജീവിച്ച നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് താരങ്ങൾ എത്തിയത്.

  Read more about: news
  English summary
  Actress Neha Rose Write Up About Survivor Post, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X