നടി നിധി അഗര്‍വാളിന് തമിഴ്‌നാട്ടില്‍ ക്ഷേത്രം, പാലഭിഷേകം നടത്തി ആരാധകര്‍

By Midhun Raj

ഖുശ്ബു, നയന്‍താര തുടങ്ങിയ താരങ്ങള്‍ക്ക് ശേഷം നടി നിധി അഗര്‍വാളിനും അമ്പലം പണിത് ആരാധകര്‍. വാലന്റൈന്‍സ് ദിനത്തില്‍ നടിയുടെ തമിഴ്, തെലുങ്ക് ഫാന്‍സ് ചേര്‍ന്നാണ് ക്ഷേത്രം ഒരുക്കിയത്. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച രീതിയിലുളള നിധിയുടെ പ്രതിമയില്‍ ഇവര്‍ പൂജ നടത്തി. ആരാധകര്‍ പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങള്‍ക്ക് പിന്നാലെ ഇതില്‍ പ്രതികരണവുമായി നിധി അഗര്‍വാള്‍ എത്തിയിരുന്നു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്ന് നടി പറയുന്നു. ഞാനിത് പ്രതീക്ഷിച്ചില്ല. ഇത് എനിക്കുളള വാലന്റൈന്‍സ് ഡേ സമ്മാനമാണെന്ന് ആരാധകര്‍ പറഞ്ഞു. എന്നോട് ഇത്രയും സ്‌നേഹം അവര്‍ കാണിക്കുന്നില്‍ ഞാന്‍ വളരെ സന്തുഷ്ടയും നന്ദിയുള്ളവളുമാണ്. നിധി അഗര്‍വാള്‍ പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിധി അഗര്‍വാള്‍. ചിമ്പുവിന്റെ നായികയായി അഭിനയിച്ച ഈശ്വരന്‍, ജയം രവിക്കൊപ്പം എത്തിയ ഭൂമി തുടങ്ങിയവയാണ് നിധി അഗര്‍വാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍. പൊങ്കലിനായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ഈശ്വരന്‍ തിയ്യേറ്ററര്‍ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഭൂമി ഒടിടി വഴിയും റിലീസ് ചെയ്തു.

മുന്ന മൈക്കിള്‍ എന്ന ഹിന്ദി

മുന്ന മൈക്കിള്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. ടൈഗര്‍ ഷ്‌റോഫ് ആയിരുന്നു ആദ്യ സിനിമയിലെ നിധി അഗര്‍വാളിന്റെ നായകന്‍. തുടര്‍ന്ന് തെലുങ്കില്‍ സവ്യസാചി, മിസ്റ്റര്‍ മജ്‌നു, ഇസ്മാര്‍ട്ട് ശങ്കര്‍ തുടങ്ങിയ സിനിമകളിലും നടി വേഷമിട്ടു. റാം പോത്തിനേനിയുടെ നായികയായി നിധി അഭിനയിച്ച ഇസ്മാര്‍ട്ട് ശങ്കര്‍ തെലുങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ്.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. മണി ശര്‍മ്മ ഒരുക്കിയ സിനിമയിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു. 2017ലാണ് നിധി അഗര്‍വാളിന്റെ ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങിയത്. മുന്‍പ് ബിഗ് ബോസ് തെലുങ്ക് സീസണ്‍ 3യില്‍ അതിഥിയായും നടി പങ്കെടുത്തിരുന്നു. അന്ന് റാം പോത്തിനേനിക്കൊപ്പമാണ് നിധി അഗര്‍വാള്‍ എത്തിയത്.

Recommended Video

ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam
തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഖുശ്ബിന് ക്ഷേത്രം

തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഖുശ്ബിന് ക്ഷേത്രം നിര്‍മ്മിച്ചിരുന്നത്. ഒരു സിനിമാ താരത്തിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യക്ഷേത്രം കൂടിയായിരുന്നു ഇത്. ഖുശ്ബുവിന്‌റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് പിന്നീട് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടിരുന്നു. തിരുനെല്‍വേലിയിലാണ് തമിഴിലെ ഗ്ലാമര്‍ നായിക നമിതയുടെ ക്ഷേത്രമുളളത്. ഖുശ്ബുവിന് ശേഷമാണ് നമിതയ്ക്കും ക്ഷേത്രം വന്നത്. കൊല്‍ക്കത്തയിലാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം ഉണ്ടാക്കി പൂജിക്കുന്നത്. നടന്റെ വിഗ്രഹത്തിനൊപ്പം അദ്ദേഹത്തിന്‌റെ ഒരു ജോഡി ഷൂസും ചിത്രങ്ങളും ഇവിടെ പൂജിക്കുന്നുണ്ട്.

More from Filmibeat

Read more about: nidhi agarwal actress tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X