ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, നോ പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി നിഖില വിമല്‍

By Midhun Raj

ദി പ്രീസ്റ്റിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നിഖില വിമല്‍. മമ്മൂട്ടിക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ നിഖില അവതരിപ്പിച്ചത്. നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ചിത്രം. ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച താരം പിന്നീട് തമിഴ് സിനിമകളിലാണ് തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മോളിവുഡില്‍ സജീവമാവുകയായിരുന്നു താരം.

 nikhilavimal

അതേസമയം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നിഖില ഇപ്പോള്‍. ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് ഷോയോട് നോ പറഞ്ഞതിനെ കുറിച്ച് നിഖില വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് എന്‍ട്രി ലഭിച്ചാല്‍ പോവുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി ഇല്ലെന്ന് നടി പറഞ്ഞു. ബിഗ് ബോസില്‍ നിന്നും പലതവണ എന്‍ട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു.

Recommended Video

മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില

ബിക്കിനിയില്‍ ഹോട്ടായി നിഖിത ശര്‍മ്മ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

എന്തുക്കൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്ന ചോദ്യത്തിന് എനിക്ക് താല്‍പ്പര്യമില്ലെന്ന് നിഖില പറഞ്ഞു. അതേസമയം പ്രീസ്റ്റിന് മുന്‍പ് അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍ ചിത്രത്തിലും നിഖില അഭിനയിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ റെബേക്കാ ലൂയിസ് എന്ന കഥാപാത്രമായാണ് താരം എത്തിയത്. മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ ആസിഫ് അലിയുടെ കൊത്ത്, ജോജു ജോര്‍ജ്ജിന്‌റെ മധുരം തുടങ്ങിയവയാണ് നിഖില വിമലിന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍. മലയാളം,തമിഴ് ഭാഷകള്‍ക്ക് പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിന്റെ റീമേക്കിലാണ് നടി അഭിനയിച്ചത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X