ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍
ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിഖില നിമല്‍. ഹിറ്റ് ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നിഖില കാഴ്ചവെച്ചിരുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് പിന്നാലെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും നടിയുടെതായി വലിയ വിജയം നേടിയിരുന്നു.
ഈ വര്‍ഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് നിഖില. ലോക് ഡൗണ്‍ കാലത്തും തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്തിയിരുന്നു.

നിഖില വിമലിന്റെതായി പുറത്തിറങ്ങിയ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാടന്‍ ലുക്കില്‍ നിന്നും മാറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങളാണ് നിഖില വിമല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുക്കുന്നത്.

ചുവന്ന നിറത്തിലുളള വസ്ത്രമാണ് നിഖില ധരിച്ചിരിക്കുന്നത്. കൂടാതെ നടിയുടെ പുതിയ ഹെയര്‍സ്റ്റൈലും ശ്രദ്ധേയമായിട്ടുണ്ട്. നിഖിലയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധികപേരും മേക്കോവര്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായി എത്തി. നിഖിലയ്ക്ക് ചേരുന്നത് നാടന്‍ ലുക്കാണെന്ന് ആണ് ചിലര്‍ പറയുന്നത്.

അതേസമയം ഇത്തരം കമന്റുകള്‍ക്ക് നടിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റാണ് നിഖില വിമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രീസ്റ്റിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍. തമിഴ് ചിത്രം രംഗ തുടങ്ങിയ സിനിമകളിലും നിഖില വിമല്‍ അടുത്തിടെ അഭിനയിച്ചിരുന്നു.

2015ല്‍ ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ തുടങ്ങിയത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും നിഖില അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥയിലാണ് നടി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications