നഴ്‌സുമാര്‍ക്ക് ആദരവുമായി നടി നിഖില വിമല്‍! വൈറലായി നടിയുടെ ഓണപ്പൂക്കളം
ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് നിഖില വിമല്‍. ദിലീപ് നായകനായ 24*7 എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയായത്. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച നിഖില പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തിയത്. അതേസമയം സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് നിഖില വിമല്‍.

ഓണം സമയത്ത് നടിയുടെതായി വന്ന പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാരിയുടുത്ത് പൂക്കളത്തിന് മുന്നിലിരുന്ന് എടുത്ത ചിത്രമാണ് നിഖില പങ്കുവെച്ചിരിക്കുന്നത്. നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുളള പൂക്കളമാണ് ഇത്തവണത്തെ ഓണത്തിന് നിഖില ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് രാപ്പകലിലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ഈ സമയം ഓര്‍ക്കുകയാണ് നിഖില വിമല്‍.
നിഖിലയ്ക്ക് പുറമെ കല്യാണി പ്രിയദര്‍ശനും നേരത്തെ നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച് പൂക്കളത്തിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. നിസ്വാര്‍ത്ഥമായ സേവനവും പരിചരണവും നല്‍കി എണ്ണമറ്റ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കി ഓണക്കാലത്ത് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കിയ നേഴ്‌സുമാരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നാണ് നിഖില വിമല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം കുറിച്ചിരിക്കുന്നത്.
ഈ വര്‍ഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റാണ് നിഖില വിമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രീസ്റ്റിന് പുറമെ സിബി സത്യരാജ് നായകനാവുന്ന രംഗയും നിഖില വിമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും നിഖില അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥയിലാണ് നടി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications