മലയാളത്തില്‍ വിജയ നായികയായി തിളങ്ങി നിഖില വിമല്‍! വൈറലായി പുതിയ ഫോട്ടോഷൂട്ട്! കാണൂ
അരവിന്ദന്റെ അതിഥികളുടെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായികാ നടിയാണ് നിഖില വിമല്‍. വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ ശ്രദ്ധേയ പ്രകടനം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. തുടര്‍ന്നിറങ്ങിയ ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശനും സൂപ്പര്‍ഹിറ്റായതോടെ നിഖിലയ്ക്ക് മലയാളത്തില്‍ തിരക്കേറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായുളള ഒരു യമണ്ടന്‍ പ്രേമകഥയാണ് നിഖിലയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അതേസമയം നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗൃഹലക്ഷ്മി മാഗസിനു വേണ്ടിയായിരുന്നു നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്.

മാഗസിന്റെ ഇത്തവണത്തെ വിഷു സ്‌പെഷ്യല്‍ കവര്‍ ഗേളായത് നിഖില വിമലായിരുന്നു. ഫോട്ടോഷൂട്ടിലെ നടിയുടെ മേക്ക് ഓവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ജയറാമിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന സിനിമയിലും നടി അഭിനയിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും തിളങ്ങിയ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍.


Click it and Unblock the Notifications











