മമ്മൂക്ക അങ്ങനെ പറഞ്ഞതോടെ എന്റെ ടെന്‍ഷന്‍ എല്ലാം പോയി, അനുഭവം പങ്കുവെച്ച് നിഖില വിമല്‍
ദിലീപിന്‌റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നിമില വിമല്‍. സിനിമയിലെ തിരുവനന്തപുരം സ്വദേശിയായ കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തമിഴ് സിനിമകളിലാണ് നിഖിലയെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നിഖില വിമല്‍ മോളിവുഡില്‍ നടത്തിയത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
പിന്നാലെ മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറി. അരവിന്ദന്റെ അതിഥികള്‍ക്ക് പുറമെ ഞാന്‍ പ്രകാശന്‍, അഞ്ചാം പാതിര പോലുളള വിജയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. അഞ്ചാം പാതിര തന്നെയാണ് നിഖിലയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ മലയാള ചിത്രം.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ദ പ്രീസ്റ്റ് ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളിലാണ് നടി എത്തുന്നത്. നിഖിലയ്ക്ക് പുറമെ മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. കോവിഡ് വ്യാപനം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്.

അതേസമയം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിഖില മനസുതുറന്നിരുന്നു. മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‌റെ ഒരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നുവെന്ന് നടി പറയുന്നു. എന്നാല്‍ ചിത്രീകരണത്തിന്‌റെ ആദ്യ ദിവസം തന്നെ ആ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചെന്നും നിഖില പറഞ്ഞു.

ഷൂട്ടിംഗിന്‌റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഞാന്‍ നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസരേയില്‍ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക്ക് ഞാന്‍ അവിടെ കണ്ടു.

ഇത്തരം ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും. അത് ശരിക്കും അനുഭവിച്ചു. മഞ്ജു ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷവും ഏറെയുണ്ട്. അഭിമുഖത്തില്‍ നിഖില വിമല്‍ പറഞ്ഞു.
Recommended Video

അതേസമയം ഷൈലോക്കിന് ശേഷം മമ്മൂക്കയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. ലാലേട്ടന്‌റെ ഒരു സിനിമ വന്നതിന് പിന്നാലെ മമ്മൂക്കയുടെ പുതിയ ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകര്‍. പ്രീസ്റ്റിന്‌റെ ടീസറും പാട്ടുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈദികന്‌റെ റോളില്‍ മമ്മൂക്ക എത്തുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണ്.


Click it and Unblock the Notifications