സീരിയല്‍ നടി നിഖിത മരിച്ചു! മരണകാരണം വീടിന്റെ മുകള്‍നിലയില്‍ നിന്നുള്ള വീഴ്ച!അസ്വഭാവികതയെന്ന് പോലീസ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു നിഖിത. സീരിയലുകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടി അന്തരിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വീടിന്റെ മുകള്‍നിലയില്‍ നിന്നും വീണ താരം ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയായിരുന്നു. 32 കാരിയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ലക്ഷ്മിപ്രിയ ബെഹ്‌റ എന്നാണ് ഈ താരത്തിന്റെ യഥാര്‍ത്ഥ പേര്. വെള്ളിത്തിരയില്‍ തുടക്കം കുറിച്ചതോടെ നിഖിതയെന്ന പേര് സ്വീകരിക്കുകയായിരുന്നു.
അഭിനേതാവായ ലിപന്‍ സഹുവാണ് താരത്തിന്റെ ഭര്‍ത്താവ്. നാല് വയസ്സുള്ള മകനുണ്ട് ഈ ദമ്പതികള്‍ക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരം ടെറസ്സില്‍ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒഡീഷ സിനിമ-സീരിയലുകളില്‍ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ താരം. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് സംശയം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിഖിതയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭര്‍തൃ മാതാവിനെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്നാരോപിച്ച് നിഖിതയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മകളെ വീടിന് മുകള്‍നിലയില്‍ നിന്നും തള്ളിയിട്ടതാവാമെന്ന സംശയത്തിലാണ് താരപിതാവ്. നടിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ചുള്ള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











