നികിതയുടെ വാളില്‍ ആരാധകന്‍ അശ്ലീലം ട്വിറ്റ് ചെയ്തു!
സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാരുടെ വിളയാട്ടം തുടരുന്നു. അടുത്തിടെ തന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് കണ്ട് നടി നികിത ഞെട്ടിപ്പോയി. ഒരു ആരാധകന്‍ അയാളുടെ അശ്ലീല ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നു!
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ട്വീറ്റുകള്‍ മാത്രമല്ല, ചില അശ്ലീല സന്ദേശങ്ങളും ഇയാള്‍ തനിക്ക് അയക്കാറുണ്ടെന്നും സംഭവത്തിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ നടി പറയുകയുണ്ടായി. അയാളുടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ളതായിരുന്നത്രെ ട്വീറ്റ്.

തനിക്ക് ആരാധകരുമായി സംവദിക്കാനുള്ളതാണ് ഈ പേജെന്നും ദയവു ചെയ്ത് ഇത്തരം കാര്യങ്ങള്‍ ട്വീറ്റ് ചെയ്യരുതെന്നും നടി മറ്റൊരു പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒരാളില്‍ നിന്ന് മാത്രമല്ല, പലരും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് നടി പറഞ്ഞു. അത്തരക്കാര്‍ക്ക് കാര്യമായ സഹായം ആവശ്യമെന്നും നികിത കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും ഒരുപാട് സ്ത്രീകള്‍ ഇത്തരം സോഷ്യല്‍ മീഡിയ ആക്രമങ്ങളെ നേരിടുന്നുണ്ടെന്നും നികിത പറയുന്നു. കൈ എത്തും ദൂരത്ത്, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് നികിത


Click it and Unblock the Notifications











