തൊണ്ടവേദനയും പനിയുമായിരുന്നു ആദ്യം വന്നതെന്ന് നിക്കി ഗല്‍റാണി! അസുഖം ഭേദപ്പെട്ട് വരികയാണെന്നും താരം!

കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായിരുന്നുവെന്ന് നിക്കി ഗല്‍റാണി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ആഴ്ചയായിരുന്നു പരിശോധന നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ആരാധ്യ ബച്ചന്‍ ഇവരെല്ലാം അടുത്തിടെയായിരുന്നു ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയത്. ടെസ്റ്റ് റിസല്‍ട്ടിനെക്കുറിച്ച് പറഞ്ഞ് ഇവരെല്ലാമെത്തിയിരുന്നു.

ധ്രുവ് വിക്രമുള്‍പ്പടെ നിരവധി പേരാണ് നിക്കി ഗല്‍റാണിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് എത്തട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1983, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയ സിനിമകളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദിയെന്നാണ് നിക്കി ഗല്‍റാണി കുറിച്ചിട്ടുള്ളത്.

Nikki Galrani

Recommended Video

Nikki Galrani Says No to Mohanlal Movie | FilmiBeat Malayalam

ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റീൻ നിർദേശങ്ങൾ താൻ പാലിച്ചിരുന്നുവെന്നും നടി പറയുന്നു. മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണം, വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.

സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു അസുഖം ബാധിച്ചതിനെക്കുറിച്ചും രോഗമുക്തരായതിനെക്കുറിച്ചും പറഞ്ഞെത്തിയത്. ബോളിവുഡിന്‍റെ പ്രിയതാരമായ അമിതാഭ് ബച്ചനും കുടുംബവും അടുത്തിടെയായിരുന്നു രോഗവിമുക്തരായത്. തെന്നിന്ത്യന്‍ താരമായ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായാണ് ഇരുവരും ആശുപത്രി വിട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X