»   » ക്യാമറയ്ക്ക് മുന്നില്‍ ശ്രീയെ കാണുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലായിരുന്നു;നിക്കി ഗല്‍റാണി

ക്യാമറയ്ക്ക് മുന്നില്‍ ശ്രീയെ കാണുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലായിരുന്നു;നിക്കി ഗല്‍റാണി

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ശ്രീശാന്തിനൊപ്പം അനുഭവം പങ്കു വച്ച് നിക്കി ഗല്‍റാണി. നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ടീം 5 എന്ന ചിത്രത്തിലാണ് ശ്രീശാന്തിന്റെ നായികയായി നിക്കി അഭിനയിച്ചത്. ശ്രീശാന്ത് ഒരു നല്ല നടനാണെന്നതില്‍ സംശയമില്ലെന്ന് നിക്കി പറയുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ ശ്രീശാന്തിനെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് നിക്കി ഗല്‍റാണി പറയുന്നു.

ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ മാത്രമാണ് തനിക്ക് അദ്ദേഹത്തെ അറിഞ്ഞിരുന്നത്. അതുക്കൊണ്ട് തന്നെയാണ് ഒരു നായകനായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ശ്രീയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതെന്നും നിക്കി പറയുന്നു. പെട്ടന്ന് തന്നെ പുതിയ ജോലിയോട് ഇണങ്ങന്‍ ശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ നന്നായി പെരുമാറാന്‍ കഴിഞ്ഞുവെന്നും നിക്കി.

sreesanth-nikki-galrani

തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ശ്രീശാന്ത് അഭിനയിക്കുന്ന ടീം 5നെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ അഭ്യസിക്കാനും ശ്രീശാന്ത് സമയം കണ്ടത്തിയിരുന്നു. ശ്രീശാന്ത്, നിക്കി ഗല്‍റാണിയ്ക്കുമൊപ്പം ബാബു ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

രാജമ്മ @ യാഹു എന്ന ചിത്രമാണ് നിക്കി ഒടുവിലായി അഭിനയിച്ച ചിത്രം. കുഞ്ചാക്കോ ബോബന്റെ നായിക വേഷമായിരുന്നു. ഇപ്പോള്‍ പുതിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നിക്കി. കൂടാതെ ജയസൂര്യയും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ നിക്കി ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

English summary
Actress Nikki Galrani about Sreesanth.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam