»   » എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

Posted By:
Subscribe to Filmibeat Malayalam

എന്നും പ്രശസ്തി ആഗ്രഹിക്കുന്നവരാണ് സിനിമാ താരങ്ങള്‍. എന്നാല്‍ പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ നടി നിത്യാ മേനോന്‍ തയ്യാറല്ല. മറ്റൊരാളുടെ നിര്‍ദ്ദേശമനുസരിച്ച് തന്നെ മാറ്റിയെടുക്കാന്‍ നടിയ്ക്ക് താല്പര്യമില്ലന്ന് സാരം. പലരും തനിയ്ക്ക് തടി കൂടിയെന്നും പൊക്കം കുറഞ്ഞെന്നുമൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറില്ലന്ന് നിത്യാ മേനോന്‍ പറയുന്നു.

ഒരു സിനിമ താരത്തിന് ചുറ്റുമുള്ള ഒരുപാട് കാര്യങ്ങളെ പേടിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയില്ല. എവിടെ ചെന്നാലും ജനക്കൂട്ടവും അതിനിടയില്‍ രഹസ്യമായി ഫോട്ടോ എടുക്കുന്നവരും. ചിലര്‍ അറിയാത്ത പോലെ വന്ന് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ട്, ക്ഷമ ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ മനസ്സിന് ഇഷ്ടപ്പെടാത്തത് പ്രതികരിച്ചാല്‍ അത് നടി എന്ന നിലയില്‍ മോശമായി ബാധിക്കുകെയും ചെയ്യും. നിത്യാ മേനോന്‍ പറയുന്നു.

എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

ഞാന്‍ എല്ലാവരോടും കുറച്ച് ഗൗരവത്തോടെ മാത്രമേ സംസാരിയ്ക്കൂ. അഹങ്കരിയായതുക്കൊണ്ടല്ല താന്‍ ഇങ്ങനെ പെരുമാറുന്നത്. ആരെങ്കിലും എന്നോട് മോശമായി സംസാരിയ്ക്കാന്‍ വന്നാല്‍ പത്ത് വാക്ക് പറഞ്ഞിട്ടെ ഞാന്‍ വിടുകയുള്ളൂ. നിത്യാ മേനോന്‍ പറയുന്നു.

എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

ഷൂട്ടിങിന് പോകുമ്പോള്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കാണ് പോകുന്നത്. അച്ഛനെയോ അമ്മയെയോ കൊണ്ടു പോകാറില്ല. എന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് എനിയ്ക്കറിയാം നിത്യാ മേനോന്‍ പറയുന്നു.

എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

സംവിധായകരോ നടന്മാരോ ഇന്ന് വരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.

എല്ലാരോടും സീരിയസായി മാത്രമേ സംസാരിക്കൂ.. പക്ഷേ ഞാന്‍ അഹങ്കാരിയല്ല

നിത്യാ മേനോന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളൊന്നും താന്‍ കാര്യമാക്കുന്നില്ല. എന്റെ ജീവിതം ഇപ്പോഴുള്ളതിനേക്കാള്‍ സന്തോഷകരമാകണെന്ന് തോന്നുമ്പോഴേ താന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളു. നിത്യാ മേനോന്‍ പറയുന്നു.

English summary
Actress Nithya Menon about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam