കന്യകയാണോ.... നടി നിവേദയ്ക്ക് നേരെ സൈബർ ആക്രമണം.. മറുപടിയുമായി താരം
2008 ൽ പുറത്തു വന്ന വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിവേദ തോമസ്. ഗോപികയുടേയും ജയറാമിന്റേയും മകളായി വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിവേദ ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമായത്.
ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയാകുന്നത് നടിമാരാണ്. അതു മോളിവുഡിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോത്തേയ്ക്ക് ചുവട് വയ്ക്കുന്ന നടിമാർ സദാചാരവാദികളുടെ സ്ഥിരം ഇരകളാകാറുണ്ട്. ഇപ്പോഴിത നടി നിവേദയ്ക്ക് നേരേയു സദാചാരവാദികളുടെ അക്രമം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇവറ്റകൾക്ക് കൃത്യമായ മംറുപടിയു നടി നൽകിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങൾ ഉന്നയിച്ച് ചിലർ രംഗത്തെത്തിയത്. പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്. എന്നാൽ ഈ ചോദ്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായില്ല. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം താരം നൽകുകയും ചെയ്തു.

നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം''. എന്നായിരുന്നു നിവേദയുടെ മറുപടി. നടിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരത്തിന് പിന്തുണ നൽകി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

നടിമാർക്ക് നേരെയുളള ഇത്തരത്തിലുള്ള ആക്രമണങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥിരമാണ്. താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ, സമൂഹ മാധ്യമങ്ങളിൽ ലൈവിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇത്തരത്തിലുള്ള മോശമായ ചോദ്യങ്ങളും കമന്റുമായി ചില സാദാചാരവാദികൾ രംഗത്തെത്താറുണ്ട്. താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചാലും ഇത്തരക്കാർ വീണ്ടും ഈ ചോദ്യങ്ങളുമായി രംഗത്തെത്താറുണ്ട്.

ബാലതാരമായി മലയാളത്തിൽ എത്തി പിന്നീട് മോളുവുഡിലെ മുൻനിര താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ നിവേദ ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോബോബൻ, വിനീത് ശ്രീനിവാസൻ എന്നിവരുടം നായികയായി തിളങ്ങാൻ നിവേദയ്ക്കായിരുന്നു. അതുപോലെ അന്യഭാഷ ചിത്രങ്ങളിലും മികച്ച ഓപ്പണിങ്ങായിരുന്നു താരത്തിന് ലഭിച്ചത്. വിജയ്, കമൽ ഹാസൻ, മോഹൻ ലാൽ എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞിരുന്നു.

ടോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിവേദ. ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെയാണ് താരം ടോളിവുഡിൽ ചുവട് വയ്ച്ചത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പുതുമുഖനടിയ്ക്കുള്ള പുരസ്കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് പുറത്തു വന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











