നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊരു പുതുമുഖ നായികയെത്തുന്നു. ദുബായില്‍ നിന്നുള്ള ഒരു റേഡിയോ ജോക്കി. നൈഷ ഉഷയെ ആദ്യം പരിചയപ്പെടുത്തിയതിങ്ങനെയാണ്. പിന്നെ കുഞ്ഞനന്തന്റെ കടയുടെ ഓരോ വിജയത്തോടൊപ്പവും ആ പേര് ആവര്‍ത്തിക്കപ്പെട്ടു.
കുഞ്ഞനന്തന്റെ കട ക്ലിക്കായതോടെ നൈലയ്ക്ക് ഒത്തിരി അവസരങ്ങള്‍ വന്നു. അതിന് ശേഷം ആദ്യം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തിസിന്റെ സുഗന്ധവും മലയാളി ആസ്വദിച്ചു. ഒടുവിലിപ്പോള്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് താരത്തെ സംബന്ധിച്ച് ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അതിനെല്ലാം മുമ്പ് മറ്റൊരു കാര്യമുണ്ട്. നായികയായി രണ്ടാമത് അഭിനയിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം നൈല ഉഷ ഇതുവരെ കണ്ടില്ലെന്ന്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് നൈല എന്നറിയാമല്ലോ. അവിടെ ഡിസംബര്‍ 19ന് മാത്രമെ ചിത്രം റിലീസ് ചെയ്യുകയുള്ളൂവത്രെ.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
സിനിമയില്‍ അഭിനയിക്കണം എന്ന സ്വപ്‌നങ്ങളുമായി നടന്നിരുന്ന ആളൊന്നുമല്ല നൈല. തികച്ചും യാദൃശ്ചികമായാണ് കുഞ്ഞനന്തന്റെ കടയില്‍ എത്തപ്പെടുന്നത്.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
റേഡിയോ ജോക്കിയില്‍ നിന്ന് അഭിനയത്തിലേക്കുള്ള യാത്ര ഏറെയാണെന്ന് നൈലയ്ക്കറിയാമായിരുന്നു. എങ്കിലും അഭിനയത്തോടൊപ്പം തന്നെ റേഡിയോ ജോക്കി എന്ന ജോലി തുടരാന്‍ തന്നെയാണ് നൈലയുടെ തീരുമാനം.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
നായികയായി രണ്ടാമത് വേഷമിട്ട പുണ്യാളന്‍ അഗര്‍ബത്തിസ് എന്ന ചിത്രം നൈല ഇതുവരെ കണ്ടിട്ടില്ല. ദുബായില്‍ 19ന് മാത്രമെ ചിത്രം റിലീസ് ചെയ്യൂ.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
ഞാനിതുവരെ കണ്ടില്ലെങ്കിലും നാട്ടില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഏറെ സന്തോഷം തോനുന്നുവെന്ന് നൈല പറയുന്നു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
മമ്മൂട്ടിയെ കാണുമ്പോള്‍ പേടിയും ബഹുമാനവുമൊക്കെയാണ്. ഭക്തി ബഹുമാനത്തോടെ മാത്രമെ മമ്മൂട്ടിയോടഭിനയിക്കാന്‍ പറ്റൂ. എന്നാല്‍ പേടി ഉണ്ടാക്കാതിരിക്കാന്‍ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടനെന്നും നൈല പറയുന്നു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
ജയന്‍ ചേട്ടന്‍ വളരെ ഫ്രഡ്‌ലിയാണെന്നാണ് നൈല പറയുന്നത്. പ്രൊഡക്ഷനിലും ജയന്‍ ചേട്ടന്‍ തന്നെയായതുകൊണ്ട് കൂടുതല്‍ കംഫര്‍ട്ടബളായിരുന്നു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
പത്ത് വര്‍ഷമായി ദുബായിലെ ഹിറ്റ് 96.7 റേഡിയോയില്‍ വര്‍ക്ക് ചെയ്യുന്ന നൈലയ്ക്ക് ദുബായിലെത്തുന്ന മിക്ക സംവിധായകരെയും അഭിനേതാക്കളെയും അഭിമുഖം ചെയ്യാനുള്ള ഭാഗ്യ ലഭിച്ചിരുന്നു. പലരും അപ്പോള്‍ ചോദിച്ചിരുന്നു അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന്. പക്ഷെ അന്നൊക്കെ എല്ലാം നിരസിക്കുകയായിരുന്നു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
കുഞ്ഞനന്തന്റെ കടയുടെ കാസ്റ്റും ക്രൂവുമെല്ലാം വളരെ വലുതായിരുന്നു. സലീം അഹമ്മദ് സാറിന്റെ സംവിധായനം, മമ്മൂട്ടി നായകന്‍ എന്നൊക്കെ കേട്ടപ്പോള്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
റേഡിയോ ജോക്കിയായുള്ള ജോലി ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ് നേരത്തെ അവസരങ്ങള്‍ ഉപേക്ഷിച്ചത്. പുണ്യാളന്‍ അഗര്‍ബത്തിസില്‍ എനിക്ക് പത്ത് ദിവസത്തെ ഷൂട്ടിങ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അതും അഭിനയിച്ചത്.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
പുണ്യാളന്‍ അഗര്‍ബത്തിസിലോ കുഞ്ഞനന്തന്റെ കടയിലോ കൂടുതല്‍ കംഫര്‍ട്ടബ്‌ളായ വേഷം കിട്ടിയതെന്ന് ചോദിച്ചാല്‍ നൈല തീര്‍ച്ചയായും പുണ്യാളന്‍ എന്ന പറയും. തന്റെ ജീവിതരീതിയുമായി അടുത്തു നില്‍ക്കുന്ന വേഷമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലേത്

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
സിനിമയില്‍ വരുന്നതിന് മുമ്പുള്ള കൂട്ടുകാരൊക്കെ തന്നെയാണ് ഇപ്പോഴുമുള്ളത്. റിമി ടോമിയും സുരേഷ് ഗോപിയും

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
തിരുവനന്തപുരം ശാസ്തമംഗലമാണ് വീട്. ഹോളി ഏഞ്ചല്‍സ് സ്‌കൂളിലും ഓള്‍ സെന്റ് കോളേജിലും പഠിച്ചു.

നൈല ഉഷ ഇതുവരെ 'പുണ്യാളനെ' കണ്ടില്ല!
ഭര്‍ത്താവ് റോണ. ദുയായില്‍ ജോലിചെയ്യുന്നു. മകന്‍ അര്‍ണവ്


Click it and Unblock the Notifications











